കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടക്ക് പുറത്ത്: ഒടുവില്‍ കാനവും പിണറായിയെ കൈവിട്ടു; അരുതരുതായിരുന്നുവെന്ന്!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കോട്ടയം: ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയത് വലിയ വിവാദം ആയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നായിരുന്നു പിണറായി വിജയന്‍ ആക്രോശിച്ചത്.

സംഭവം നടന്ന ഉടന്‍ പിണറായിയെ മൃദുവായിപ്പോലും വിമര്‍ശിക്കാതിരുന്ന ആളായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാട്ടുഭാഷയില്‍ പറഞ്ഞതാകാം എന്നായിരുന്നു അന്ന് കാനത്തിന്റെ പ്രതികരണം.

Kanam Rajesndran

എന്നാല്‍ ഇപ്പോള്‍ കാനം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു ഭരണാധികാരി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നാണ് ഇപ്പോള്‍ കാനം പറയുന്നത്. ഈ വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും പിണറായി വിജയനെതിരെ രംഗത്ത് വന്നിരുന്നു.

ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഇതിനെ പിന്നീട് ചര്‍ച്ച പകര്‍ത്താന്‍ എന്ന രീതിയില്‍ പലും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷണിക്കാത്ത പരിപാടിക്കാണ് മാധ്യമങ്ങള്‍ വന്നത് എന്ന രീതിയില്‍ മുഖ്യമന്ത്രി തന്നെ പിന്നീട് വിശദീകരിക്കുകയും ചെയ്തു.

English summary
Kanam Rajendran against Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X