കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാൾ ഭരണം അട്ടിമറിച്ചത്; ജനങ്ങളാണ്, വിമര്‍ശനവുമായി കാനം

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയും കാനം രാജേന്ദ്രന്‍ തള്ളി.

മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദകൂട്ടുകെട്ട് എന്തെന്ന് തനിക്കറിയില്ല. പൊലീസ് റിപ്പോർട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ഒരു ബഹുമാനവുമില്ലെന്ന് കാനം പറഞ്ഞു. കോഴിക്കോട് നടന്ന യുഎപിഎ വിരുദ്ധ സെമിനാറിലും പീന്നീട് ഫേസ്ബുക്ക് കുറിപ്പിലുമാണ് കാനം രാജേന്ദ്രന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വ്യാജപ്രചാരണം

വ്യാജപ്രചാരണം

യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.
യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണ് . കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ബഹുമാനമില്ല

ബഹുമാനമില്ല

ബോധപൂർവം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പൊലീസ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് എനിക്കറിയില്ല. പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ എനിക്കൊരു ബഹുമാനവുമില്ലെന്നും കാനം വ്യക്തമാക്കുന്നു.

അവരുടേതായ താൽപര്യങ്ങൾ

അവരുടേതായ താൽപര്യങ്ങൾ

ആശയങ്ങളെ വെടിയുണ്ടകൊണ്ട് നേരിടാനാവില്ല. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകു൦.

ബംഗാൾ ഭരണം അട്ടിമറിച്ചത്

ബംഗാൾ ഭരണം അട്ടിമറിച്ചത്

മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാൾ ഭരണം അട്ടിമറിച്ചത്. ജനങ്ങൾ വോട്ടു ചെയ്താണ് ബംഗാളിലെ സർക്കാരിനെ തോൽപ്പിച്ചത്. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ല. യുഎപിഎയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍

പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തും

പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തും

പോലീസ് ബോധപൂര്‍വ്വം യുവാക്കള്‍ക്കെതിരെ ഇല്ലാത്ത കുറ്റം ആരോപിക്കുകയാണെന്നായിരുന്നു കോഴിക്കോട് നടന്ന യുഎപിഎ സെമിനാറില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞത്. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത് യുഎപിഎക്ക് എതിരെ ഇടുതുപക്ഷം രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സിപിഐക്ക് ബാധ്യതയില്ല

സിപിഐക്ക് ബാധ്യതയില്ല

എല്‍ഡിഎഫിന്‍റെ നിലപാടുകൾക്കപ്പുറം പൊലീസ് നടപടികളെയെല്ലാം പിന്തുണക്കാൻ സിപിഐക്ക് ബാധ്യതയില്ല. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ല. അങ്ങനെയെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവുമായിരുന്നില്ല. മാവോവദികളെ വെടിവെച്ചു കൊല്ലുന്നതിന് പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

എഐവൈഎഫ് സംഘടിപ്പിച്ച സെമിനാറിന് ശേഷം യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റെ പിതാവ് ഷുഹൈബുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. സാമൂഹിക പ്രവര്‍ത്തകയായ കെ അജിതയും കാനം രാജേന്ദ്രനൊപ്പമുണ്ടായിരുന്നു.

പി മോഹനന്‍റെ പ്രസ്താവന

പി മോഹനന്‍റെ പ്രസ്താവന

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന പി മോഹനന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. ഇതിന് പിന്നാലെയാണ് യുഎപിഎ വിഷയത്തില്‍ പോലീസിന് നേരേയും സിപിഎമ്മിന് പരോക്ഷമായും വിമര്‍ശനമുയര്‍ത്തി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

സമാപന സമ്മേളനത്തില്‍

സമാപന സമ്മേളനത്തില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്‍ക്ക് എതിരേയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ വെച്ച് പി മോഹനന്‍റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പി മോഹനന്‍

 യുഎപിഎ കേസ്: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ഉസ്മാനായി തിരച്ചിൽ ശക്തം യുഎപിഎ കേസ്: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ഉസ്മാനായി തിരച്ചിൽ ശക്തം

 കെഎസ് യു പ്രവർത്തകർക്ക് നേരെയുള്ള അക്രമം: ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം കെഎസ് യു പ്രവർത്തകർക്ക് നേരെയുള്ള അക്രമം: ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം

English summary
kanam rajendran against police and cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X