വീണ്ടും കാനം രാജേന്ദ്രന്‍; ഇത്തവണ കാനത്തിന്റെ പ്രശ്‌നം വിജിലന്‍സ്, ഒന്നിനും വേഗത പോരെന്ന്
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മൂന്നു മാസത്തിനകം വിജിലന്‍സ് പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്ന് പ്രകടനപത്രികയിലുള്ള കാര്യവും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: വിജിലന്‍സിനെ സ്വതന്തമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ തയ്യാറാവാണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപ്പോള്‍ വിജിലന്‍സ് വിജിലന്‍സ് ഡയറക്ടറിലേക്ക് മാത്രമായി ഒതുങ്ങുന്നു. വിജിലന്‍സ് എന്നാല്‍ ഏകാംഗ സംവിധാനമല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കേസുകളിലെ വിജിലന്‍സ് അന്വേഷണങ്ങള്‍ ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. കെഎം മാണിക്കെതിരായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി കുറച്ചതും ബാര്‍കോഴ കേസും കോഴിനികുതി കുറച്ചതും അടക്കമുള്ള കേസുകളിലെ അന്വേഷണം ഇഴയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വെക്കണമെന്നും കാനം വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മൂന്നു മാസത്തിനകം വിജിലന്‍സ് പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്ന് പ്രകടനപത്രികയിലുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications