കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ: രാജുവിനെ തള്ളി കാനം, സമ്മതം കിട്ടിയാലേ പ്രവര്‍ത്തിക്കുകയുള്ളോയെന്ന് എം സ്വരാജ്

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ക്യാമ്പസുകളില്‍ വര്‍ഗ്ഗീയ ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതോടൊപ്പം തന്നെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു.

ഇതിന്റെ ഭാഗമെന്നോണം ആയിരുന്നു എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളിലും പുറത്തും വികാരം ഉയരുകയാണ് ഇപ്പോള്‍.

എസ് എഫ് ഐ അനുമതി നല്‍കണം

എസ് എഫ് ഐ അനുമതി നല്‍കണം

ജനാധിപത്യപരമായി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കലാലയങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ എസ് എഫ് ഐ അനുമതി നല്‍കണം. അല്ലാതെ വരുമ്പോള്‍ വര്‍ഗ്ഗീയ ശക്തികള്‍ കലാലായങ്ങളില്‍ പിടിമുറുക്കും എസ്ഡിപിഐ പോലുള്ള സംഘടനകളെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് പ്രതിരോധിക്കണം എന്നും രാജു പറഞ്ഞിരുന്നു.

പി രാജു

പി രാജു

കോളേജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്രം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഏതെങ്കിലും കലാലയത്തില്‍ ആധിപത്യമുള്ള വിദാര്‍ത്ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കാത്തത് ജനാധിപത്യവിരുദ്ധവുമാണെന്നും രാജു അഭിപ്രായപ്പെട്ടിരുന്നു.

കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍

എസ്എഫ്‌ഐക്കെതിരെയുള്ള പി രാജുവിന്റെ ആരോപണം തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. പി രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും കാനം വ്യക്തമാക്കി.

ജനവികാരം

ജനവികാരം

അഭിമന്യവിനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കെതിരെ ഇപ്പോള്‍ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്ഥാവനകള്‍ കുറ്റക്കാരെ സാഹായിക്കാനെ ഉതകു. അവരത് പ്രതിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും കാനം പറഞ്ഞു.

എം സ്വരാജ്

എം സ്വരാജ്

പി രാജുവിന് മറുപടിയുമായി എം സ്വരാജ് എംഎല്‍എയും രംഗത്തെത്തി. കേരളത്തിലെ ക്യാമ്പസുകളുടെ ചരിത്രം സിപിഐ ജില്ലാ സെക്രട്ടറി പരിശോധിക്കു. നമുക്ക് ചരിത്ര വസ്തുക്കള്‍ എടുത്ത് സംവാദം നത്താം. അക്രമകാരികള്‍ക്കൊപ്പമോ കൊലയാളികള്‍ക്കെപ്പമോ ക്യാമ്പസ് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനകള്‍

സംഘടനകള്‍

ക്യാമ്പസുകളില്‍ മുന്‍തൂക്കമുള്ള സംഘടനകള്‍ അക്രമം അഴിച്ചുവിടുകയാണെന്നുള്ള വാദഗതികള്‍ തെറ്റാണെന്ന് അത് ഉയര്‍ത്തുന്നവര്‍ മനസ്സിലാക്കണം. ഏതെങ്കിലും കോളേജില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് നമുക്ക് ചര്‍ച്ച ചെയ്യാം. അതല്ലാതെ കേരളത്തില്‍ ഒരു സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല പോലും. സമ്മതം വാങ്ങിയിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്നും സ്വരാജ് ചോദിച്ചു.

വസ്തുത മനസിലാക്കാതെ

വസ്തുത മനസിലാക്കാതെ

ക്യാമ്പസിലെ കുട്ടികളെല്ലാം ഭീരുക്കളാണോ, അക്രമം അഴിച്ചു വിട്ടാല്‍ അ ആക്രമത്തില്‍ പേടിച്ചുപോകുന്നവരാണോ അവര്‍. ആരോടാണ് ഇതൊക്കെ പറയുന്നത്. ഇതൊക്കെ അസംബന്ധമാണ്. വസ്തുത മനസിലാക്കാതെ പോകുകയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

English summary
kanam rajendran and m swaraj refutes p rajus allegation against sfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X