കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കിൽ എന്തുകൊണ്ട് മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിക്കൂടാ എന്നാണ് കാനം രാജേന്ദ്രൻ ഉന്നയിച്ച ചോദ്യം. സർവ്വകക്ഷി യോഗത്തിൽ കാനം രാജേന്ദ്രൻ സിപിഐയുടെ നിലപാട് ആവർത്തിക്കുകയായിരുന്നു. ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ നിയമപരമായ സാധ്യതകൾ തേടാനും ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ ഇരട്ട സ്ഫോടനം: തിരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ പൊട്ടിത്തെറിച്ചു, ഗാനിക്ക് പരിക്കില്ല!!അഫ്ഗാനിസ്താനിൽ ഇരട്ട സ്ഫോടനം: തിരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ പൊട്ടിത്തെറിച്ചു, ഗാനിക്ക് പരിക്കില്ല!!

ഫ്ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിർമാതാക്കളാണ്. അതുകൊണ്ട് നിർമാതാക്കളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിർമാണം വേണമെന്നും കാനം ആവശ്യപ്പെടുന്നു. ശബരിമല വിധി വന്നപ്പോൾ നടപ്പിലാക്കിയ സർക്കാരിന് ഇക്കാര്യത്തിൽ വിധി നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേർത്തു.

capture-1

ചൊവ്വാഴ്ച ചേർന്ന സർവ്വകക്ഷി യോഗം പിരിഞ്ഞത് ഫ്ലാറ്റ് ഉടമകളോട് അനുഭാവ പൂർണമായ സമീപനം കൈക്കൊള്ളുന്നതിന് പരമാവധി ചെയ്യുമെന്ന ധാരണയിലാണ്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. അറ്റോർണി ജനറലിന്റെ ഉപദേശമാണ് ഇകിനായി തേടുക. അനിവാര്യമെങ്കിൽ സർകക്ഷി സംഘം കേന്ദ്രസർക്കാരിനെയും സമീപിക്കും. മരട് വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുള്ളത് സുപ്രീം കോടതി ആയതിനാൽ സംസ്ഥാനത്തിന് നടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. അതേസമയം ഫ്ലാറ്റ് ഉടമകളുടെ ആശങ്ക മനസ്സിലാക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Kanam Rajendran clears CPI stand on Maradu flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X