കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്യമൃഗങ്ങളെ നേരിടുന്നവരാണ് വയനാട്ടുകാര്‍; അവര്‍ക്കറിയാം ആരെ തോല്‍പ്പിക്കാമെന്ന്, പരിഹാസവുമായി കാനം

Google Oneindia Malayalam News

കല്‍പ്പറ്റ:കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണ് വയനാട്ടുകാ‍ർ. ആരെ ജയിപ്പിക്കണമെന്നും ആരെ തോൽപ്പിക്കണമെന്നും വയനാട്ടുകാര്‍ക്ക് അറിയാമെന്നും കാനം പറഞ്ഞു.

വയനാട് സീറ്റിൽ ഇതുവരെയായിട്ടും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യത്തിലാണ് പരിഹാസവുമായി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തിയത്. എതിരാളിയായി ആര് വന്നാലും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ വിപി സുനീര്‍ വിജയിക്കുമെന്നും കാനം അഭിപ്രായപ്പെട്ടു.

<strong>യുപിയില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു</strong>യുപിയില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

എൻസിപി അടക്കമുള്ള ഒരു ഘടകകക്ഷിയും പ്രചാരണത്തിൽ നിന്ന് വിട്ടു നില്‍ക്കുന്നില്ല. മുന്നണി ഒറ്റക്കെട്ടായാണ് പ്രചരണ നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kanam

അതേസമയം, കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ച പതിനഞ്ചാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഇടംപിടിച്ചിട്ടില്ല. വയനാട് തീരുമാനം വൈകിയാൽ തെരഞ്ഞെടുപ്പിൽ അത് ബാധിക്കുമെന്ന് ആശങ്ക കേരള നേതാക്കള്‍ യോഗത്തിന് ശേഷം അറിയിച്ചെങ്കിലും രാഹുൽ മനസ് തുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
kanam rajendran criticizes rahul gandhi on wayanad candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X