കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹ്റ വെങ്കിടാചലത്തെ കണ്ട് പഠിയ്ക്കണം, ഡിജിപിയെ ശാസിച്ച് കാനം രാജേന്ദ്രൻ

മുന്‍ ഡിജിപി ആയിരുന്ന വെങ്കിടാചലത്തെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ആഗ്രഹിയ്ക്കുന്നെന്നും കാനം പറയുന്നു

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസിനും ഡിജിപിയ്ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടി കാനും രാജേന്ദ്രന്‍ രംഗത്ത്. ജിഷ്ണു വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ നടപടിയെ ശക്തമായാണ് കാനം വിമര്‍ശിച്ചിരിയ്ക്കുന്നത്. മകന്‍ നഷ്ടപ്പെട്ട ആ അമ്മയുടെ കണ്ണീര്‍ ആര്‍ക്കും കണ്ടെന്ന് വെക്കാനാവില്ലെന്ന് കാനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Kanam Rajendran

മുന്‍ ഡിജിപി ആയിരുന്ന വെങ്കിടാചലത്തെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ആഗ്രഹിയ്ക്കുന്നെന്നും കാനം പറയുന്നു. പ്രതിപക്ഷ നേതാക്കള്‍ ഒരിക്കല്‍ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. ആളുകള്‍ക്ക് ഇരിക്കാനുള്ള കസേരയും കുടിക്കാനുള്ള വെള്ളവും വായിയ്ക്കാന്‍ പത്രവും നല്‍കി നല്ല ആതിധേയനാവുകായണ് വെങ്കിടാചലം ചെയ്തത്.

വെങ്കിടാചലത്തിന്റെ പ്രായോഗിക ബുദ്ധി എന്നാണ് ഈ സംഭവത്തെ കാനം വിശേഷിപ്പിയ്ക്കുന്നത്. ഇതിലൂടെ പോലീസിന്റെ മനോവീര്യം തകര്‍ക്കാതെ തന്നെ സമരത്തെ ഫലപ്രദമായി നേരിടാന്‍ ഡിജിപിയ്ക്ക് ആയി.

ഡിജിപിയുടെ ഓഫീസില്‍ അദ്ദേഹത്തെ നേരില്‍ കാണാനായാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും എത്തിയത്. എന്നാല്‍ പോലീസ് ഇവരെ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിന് ഇടേ മഹിജയ്ക്കും അമ്മാവന്‍ ശ്രീജിത്തിനും പരിക്കേറ്റു.

English summary
Kanam Rajendran criticizing DGP Loknath Behra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X