കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; പാർട്ടി ഒറ്റക്കെട്ടെന്ന് വിശദീകരണം...

മലപ്പുറത്ത് നടന്ന പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനം രാജേന്ദ്രനെ ഏകകണ്ഠേന തിരഞ്ഞെടുത്തത്.

Google Oneindia Malayalam News

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. മലപ്പുറത്ത് നടന്ന പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനം രാജേന്ദ്രനെ ഏകകണ്ഠേന തിരഞ്ഞെടുത്തത്.

കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...

പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിന്റെ പേര് നിർദേശിച്ചു. ഈ നിർദേശത്തിനെതിരെ എതിർപ്പൊന്നുമുയർന്നില്ല. നേരത്തെ സി ദിവാകരനെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഇസ്മായിൽ പക്ഷം ആലോചിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു.

kanam

പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ദിവാകരന്റെ പിന്മാറ്റം. അതേസമയം, സിപിഐ ഒറ്റക്കെട്ടാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് കാനം ഇക്കാര്യം പറഞ്ഞത്.

ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...

പാർട്ടിക്കുള്ളിൽ വ്യത്യസ്ത സ്വരങ്ങളില്ലെന്നും, തന്നെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടതുമുന്നണി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പാർട്ടിയുടെ ഉന്നത പദവിയിലുള്ള വ്യക്തിയെന്ന നിലയിൽ ഉത്തരവാദിത്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് ചോർന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് കാനം മറുപടി നൽകിയില്ല.

സിപിഐയിൽ പൊട്ടിത്തെറി; ചേരിതിരിഞ്ഞ് 'അടി', രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെഇ ഇസ്മയിൽ!സിപിഐയിൽ പൊട്ടിത്തെറി; ചേരിതിരിഞ്ഞ് 'അടി', രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെഇ ഇസ്മയിൽ!

English summary
kanam rajendran elected as cpi state secretary again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X