കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പള്ള് വിളിച്ച് സിപിഎമ്മുകാർ.. പറ്റില്ലെങ്കിൽ എൽഡിഎഫ് വിടൂ!

  • By Muralidharan
Google Oneindia Malayalam News

മുന്നണിയിലെ ഒരു പാർട്ടിയുടെ കടുംപിടുത്തം കൊണ്ടാണ് രാജി വെക്കേണ്ടി വന്നത് - തോമസ് ചാണ്ടിയുടെ വാക്കുകൾ കേട്ടവർക്ക് അറിയാം ആ ഇച്ഛാഭംഗം. ഇത് കൊണ്ട് തന്നെയാണ് തോമസ് ചാണ്ടി രാജിവെച്ച് ഒഴിഞ്ഞുപോകുമ്പോൾ സി പി ഐ കയ്യടി വാങ്ങുന്നതും. അത് അവർ ഉറച്ച നിലപാട് കൊണ്ട് ചോദിച്ച് വാങ്ങിയ കയ്യടിയാണ്.

സിപിഐ ഇതൊന്നും അറിയാതെ ചെയ്തതല്ല.. പിണറായി വിജയന് ചുട്ട മറുപടിയുമായി കാനം രാജേന്ദ്രൻ.. മരണമാസ്സ്!!സിപിഐ ഇതൊന്നും അറിയാതെ ചെയ്തതല്ല.. പിണറായി വിജയന് ചുട്ട മറുപടിയുമായി കാനം രാജേന്ദ്രൻ.. മരണമാസ്സ്!!

എന്നാൽ ഈ കയ്യടിയൊന്നും ഓൺലൈനിലെ സി പി എം അണികൾക്ക് പിടിക്കുന്നില്ല. സി പി ഐയെ ഓടി നടന്ന് പള്ള് പറയുകയാണ് സൈബർ സഖാക്കൾ. മന്ത്രിസഭ യോഗം ബഹിഷ്കരിക്കാനുള്ള സാഹചര്യം വിശദീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പള്ള് വിളിക്കുകയും കാനത്തെ രാഷ്ട്രീയം പഠിപ്പിക്കുകയും വരെ ചെയ്യുന്നുണ്ട് ഇവരിൽ ചിലർ.. കാണാം ചില സാംപിളുകൾ..

സിപിഐ വീട്ടിലെ പൂച്ചയെ പോലെ

സിപിഐ വീട്ടിലെ പൂച്ചയെ പോലെ

സി പി ഐയും വീട്ടിലെ പൂച്ചയും ഒരുപോലാണ്. മീൻ എങ്ങനെ കരയിലെത്തി,അതെങ്ങിനെ വീട്ടിലെത്തി,അത് വാങ്ങിയ കാശ് എവിടെനിന്ന് വന്നു ഇതൊന്നും അറിയേണ്ട. പക്ഷേ അമ്മ മീൻവെട്ടാൻ ഇരുന്നാൽ തലയും വാലും കൊടലുമൊക്കെ കിട്ടുകയും വേണം. അതൊക്കെ മൂക്കുമുട്ടെ തിന്ന് കഴിഞ്ഞാപ്പിന്നെ സോഫ മാന്തിക്കീറൽ, പുറത്തുള്ള അരണയെയും ഓന്തിനേയും കൊന്ന് കടിച്ചെടുത്ത് വീടിനകത്ത് കൊണ്ടിടൽ തുടങ്ങിയ കലാ പരിപാടികൾ തുടങ്ങുകയും ചെയ്യും.

ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്

ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്

അവർ ഇരിക്കുന്ന കൊമ്പ് വെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാണാവോ കെട്ടിമറിഞ്ഞ് വീഴുന്നത്. നഷ്ടം കൊമ്പിന് മാത്രമാണ് മരത്തിനല്ല എന്ന് മനസ്സിലാക്കിയാൽ കൊള്ളാം. ഇനി ഇത് തന്നെ മറ്റൊരാൾ കുറച്ച് കടുപ്പത്തിൽ പറഞ്ഞാൽ - അൽപ്പം ഉളുപ്പ് ഉണ്ടേൽ മന്ത്രിസഭ യോഗത്തിൽ നിന്നല്ല മന്ത്രി സഭയിൽ നിന്ന് മാറി നിൽക്കെടോ... മുന്നണി വിട്ടു പോടോ - ഇതാണ് കാനത്തിനോട് സി പി എം സഖാക്കൾക്ക് പറയാനുള്ളത്.

തള്ള് ലേശം കുറയ്ക്കാമോ

തള്ള് ലേശം കുറയ്ക്കാമോ

ലേശം തള്ള്‌ കുറക്കുവോ ചേട്ടാ, മൂന്നാറിൽ ഹെക്ടർ കണക്കിനു കയ്യേറിയപ്പോ മിണ്ടാതിരിന്നവരാ, പാർട്ടി ഒഫീസ്‌ പോലും കയ്യേറിയ ഭൂമിയിലാ.. കാനം മുതലാളിക്ക് നമോവാകം. രാജിവെക്കുംന്ന് ഉറപ്പുള്ളത് കൊണ്ടാണ് മാറി നിനതെന്നു് പറയും. സമ്മതിച്ചു കെണ്ടുകരുത്..നാലാളെ കൂട്ടാൻ നമ്മക്ക് എന്തായാലും കയ്യൂലാ. പിന്നെ ഇങ്ങനത്തെ തട്ടിപ്പുമായി പിടിച്ചു നിൽക്കണം.

ഇത്തിൾക്കണ്ണികളേ പുറത്ത് പോ

ഇത്തിൾക്കണ്ണികളേ പുറത്ത് പോ

കേരളത്തിലെ മൊത്തം സി പി ഐക്കാരേയും പിടിച്ച് ഒരുപഞ്ചായത്ത് വാര്‍ഡില്‍ വോട്ടുചെയ്യിച്ചാല്‍ സി പി എമ്മിന്റെ സഹായമില്ലാതെ ആ വാര്‍ഡ് പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്കാകുമോ. നാണവും മാനവുമുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോ ഇത്തിള്‍ കണ്ണികളേ - സി പി ഐ പുറത്തുപോകണമെന്നാണ് കമന്റിടുന്ന സി പി എമ്മുകാരന്റെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോൾ വയലൻറായതാണ്. എങ്ങനെയുണ്ട്.

സി പി ഐ എന്ന കടലാസ് പാർട്ടി

സി പി ഐ എന്ന കടലാസ് പാർട്ടി

ഈ കടലാസു പാർട്ടിയെ എന്തു ചെയ്യണം? നൂറുകണക്കിന് സഖാക്കൾ ജീവൻ കൊടുത്തു വളർത്തിയ പാർടിയാണ് സി പി എം. നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്ന വാക്ക്‌ ചേരില്ല. പാരമ്പര്യം, ചരിത്രം, എന്നിവ സാക്ഷി - സി പി ഐ സംസ്ഥാന സെക്രട്ടറിയെ കമ്യൂണിസ്റ്റ് എന്താണ് എന്ന് പഠിപ്പിക്കുകയാണ് ഒരു സി പി എമ്മുകാരനായ സഖാവ്. എന്താല്ലേ.

ഇത് മറ്റേപ്പണിയല്ലേ

ഇത് മറ്റേപ്പണിയല്ലേ

ഉചിതമായ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതല്ലേ. അതുസംബന്ധിച്ച് തീരുമാനം എന്തായി എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടത് മന്ത്രിസഭാ യോഗത്തിൽ ആയിരുന്നില്ലേ? അവിടെ പങ്കെടുക്കുകയും തീരുമാനം എന്തായി എന്നറിയുകയും ചെയ്യുക എന്നതല്ലേ, കൂട്ടുത്തരവാദിത്വം ഉള്ളവർ എന്ന നിലക്ക് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്? അവിടെ ചാണ്ടി സംരക്ഷിക്കപ്പെടുന്ന സാഹചര്യം വെളിപ്പെടുന്നു എങ്കിൽ നിങ്ങൾക്ക് അവിടെ നിന്നും ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധം മുന്നണിയിലും പൊതു സമക്ഷവും പരസ്യമായി അവതരിപ്പിക്കാമായിരുന്നല്ലോ. അല്ലാതെ ഇതൊരുതരം 'മറ്റേപ്പണി' മാത്രമാണ്.

യുഡിഎഫ് - ബിജെപി ബന്ധം എന്ന് വരെ

യുഡിഎഫ് - ബിജെപി ബന്ധം എന്ന് വരെ

അത്ര കേമൻമാരാണങ്കിൽ ഈ ഗവൺമെന്റിന്റെ ഭാഗമാകാതെ അന്തസ്സായി ഇറങ്ങി പോണം ഹേ. ലോ കോളജ് സമരം മുതൽ തുടങ്ങിയതാണല്ലോ നിങ്ങൾ യുഡിഎഫ് - ബിജെപി ബന്ധം. നിങ്ങൾക്ക് പറ്റിയത് അതതന്നെയാണ്‌. എന്താദർശമാണ് പറയുന്നത്. വി എസ് ഗവൺമെന്റിൽ മൂന്നാർ പൊളിക്കൽ മതൽ തുടങ്ങിയതല്ലെ വിളയാട്ടം. ഈ പ്രസ്ഥാനത്തിന്റെ നാശം കാണേണ്ടി വരുമല്ലോ.

ഒറ്റയ്ക്ക് മത്സരിക്കുമോ

ഒറ്റയ്ക്ക് മത്സരിക്കുമോ

തോമസ്‌ ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നത്‌ കൊണ്ടാണ് നിങ്ങൾ യോഗം ബഹിഷ്കരിച്ചത്‌ എന്നാണല്ലോ പറഞ്ഞത്‌ അങ്ങിനെ എങ്കിൽ തോമസ്‌ ചാണ്ടി എം എൽ എ ആയി ഇരിക്കുന്ന നിയമസഭ നിങ്ങൾ ബഹിഷ്കരിക്കുമോ. തോമസ്‌ ചാണ്ടിയുടെ പാർട്ടിയായ എൻസിപി അടക്കം ഉൾപെട്ട എൽ ഡി എഫിൽ നിന്ന് പുറത്ത്‌ പോയി ഒറ്റക്ക്‌ മത്സരിക്കാനുള്ള നട്ടെല്ല് താങ്കൾക്കും താങ്കളുടെ പാർട്ടിയായ സി പി ഐ ക്കും ഉണ്ടോ? - വെല്ലുവിളികളാണ് കാനത്തിന്.

പടക്കം വാങ്ങാൻ കാശില്ലാത്ത കുട്ടിയെപ്പോലെ

പടക്കം വാങ്ങാൻ കാശില്ലാത്ത കുട്ടിയെപ്പോലെ

ബുധനാഴ്ച രാവിലെ 7.50 ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തോമസ് ചാണ്ടി കേന്ദ്ര നേതൃത്വത്തിൽ നിന്ന് അനുമതി വാങ്ങീ രാജീവക്കാമെന്ന് പറഞ്ഞതിനു ശേഷം 9.30 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം എല്ലാവർക്കും മനസ്സിലാകും.അപ്പുറത്തെ വീട്ടിൽ പടക്കം പൊട്ടിക്കുമ്പോൾ പടക്കം വാങ്ങാൻ കാശില്ലാത്ത അൽപക്കത്തെ കുട്ടി ട്ടേ ട്ടേ എന്ന് പറയും. താനാണ് പടക്കം പൊട്ടിച്ചതെന്ന് മറ്റുള്ളവർ കരുതും എന്നാണ് ധാരണ.

English summary
Kanam Rajendra Facebook post and social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X