കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ആലോചിച്ചിരുന്നില്ല; സുധാകരനെ തള്ളി കാനം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ആലോചനയുണ്ടായിരുന്നെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ഒരിക്കലും ആലോചന നടന്നിട്ടില്ലെന്ന് കാനം വ്യക്തമാക്കി. ജി. സുധാകരന്‍ പറഞ്ഞത് സിപിഎമ്മില്‍ നടന്ന ആലോചനയായിരിക്കും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സത്യസന്ധത പുലര്‍ത്തണമെന്നും കാനം ആവശ്യപ്പെട്ടു.

ഇടുക്കിയിലെ കല്ലാര്‍പ്പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാണിയെ പുകഴ്ത്തുകയും, മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും സുധാകരന്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. മാണിയെ എടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചെന്നോ വാഗ്ദാനം നല്‍കിയെന്നോ സംസാരിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

kanam

2012 ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഉന്നതി കിട്ടുമായിരുന്നു. ഇക്കാര്യം നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞുവന്ന റിപ്പോര്‍ട്ടുകള്‍ കെട്ടുകഥയാണ്. പ്രസംഗത്തിന്റെ പൂര്‍ണരൂപം വെളിപ്പെടുത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ടെലിവിഷന്‍ മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അടിയന്തിരമായി തിരുത്തണമെന്നും മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേസമയം, അതിനിടെ, മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ജി. സുധാകരന്‍ പറഞ്ഞത് ശരിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു.

English summary
Kanam rajendran says LDF had not contemplated bringing K M Mani into its fold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X