കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾക്കിടയിൽ എൽദോ എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി കാനം;ലാത്തിചാർജിൽ ഗൂഢാലോചനയില്ല,അന്വേഷിക്കും!

Google Oneindia Malayalam News

കൊച്ചി: പോലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ സന്ദർശിച്ച് കാനം രാജേന്ദ്രൻ. പാർട്ടി എംഎൽഎ അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിട്ടും പാർട്ടി സെക്രട്ടറി വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്നുമുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് കാനത്തിന്റെ സന്ദർശനം‌.

<strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!</strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!

ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് എംഎല്‍എയുടെ അഭിപ്രായമാണെന്നും കൂടിക്കാഴ്ചയില്‍ അത്തരം കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്ന് കാനം മാധ്യമപ്രർത്തകരോട് പറഞ്ഞു. മോശം പോലീസ് എന്നൊന്നുമില്ലെന്നും ഞങ്ങളൊക്കെത്തന്നെയല്ലേ സർക്കാരെന്നും കാനം ചോദിച്ചു.

kanam Rajendran

എന്നാൽ അപ്പോഴും പോലീസ് നടപടിയെ തള്ളി പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ലാത്തിച്ചാര്‍ജിനിടയാക്കിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ സംഭവത്തില്‍ അങ്ങനെ നടന്നതായി കരുതുന്നില്ലെന്നും കാനം പറഞ്ഞു. അതേ സമയം പോലീസ് എംഎല്‍എയെ പ്രത്യേകമായി ഉന്നം വെച്ച് ആക്രമിച്ച കാര്യം കാനത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് കാനത്തിന് ബോധ്യമുള്ള കാര്യങ്ങളായതുകൊണ്ട് കൂടുതലൊന്നും പറയേണ്ടതില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരമാണ്. ഒരു വ്യക്തിയുടെ സമരമല്ല. അക്കാര്യങ്ങള്‍ കാനത്തിന് വ്യക്തമായി അറിയാമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
English summary
Kanam Rajendran met Eldo Abraham MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X