കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ഒറ്റക്കെട്ടാണ്, പിണറായി രാജിവെക്കേണ്ടതില്ല; ആന്‍റണി രാജിവെച്ചത് ആഭ്യന്തര പ്രശ്നം മൂലം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവില്‍ എല്‍ഡിഎഫില്‍ ഒരു ആഭ്യന്തര പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

2004 ല്‍ എകെ ആന്‍റണി രാജി വെച്ചത് യുഡിഎഫിലെ ആഭ്യന്തരം പ്രശ്നം കൊണ്ടായിരുന്നു. പിണറായി വിജയന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവാണെന്നും തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

kanam-rajendran-

അതേസമയം, അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുകയായിരുന്നെങ്കില്‍ ബിജെപിയായിരുന്നു നേട്ടമുണ്ടാക്കേണ്ടിയിരുന്നത് എന്നാല്‍ പത്തനംതിട്ടയില്‍ പോലും ബിജെപി പിന്നിലായി. ഇടതുപക്ഷത്തിനേറ്റ പരാജയം പ്രതീക്ഷിച്ചതല്ല, എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണ്.

<strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു</strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

Recommended Video

cmsvideo
ഇടതിന്റെ പാളിപ്പോയ പരീക്ഷണങ്ങൾ | Oneindia Malayalam

പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അത് ഉണ്ടിയില്ല. പക്ഷെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതാണ്. സുപ്രീംകോടതി വിധിയില്‍ നിന്ന് ഒഴി‍ഞ്ഞുമാറാന്‍ ഒരു മുഖ്യമന്ത്രിക്കും സാധിക്കില്ല. ഏത് സര്‍ക്കാരും ചെയ്യേണ്ട കാര്യമാണ് സംസ്ഥാന സര്‍ക്കാരും ചെയ്തതതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

English summary
kanam rajendran on lok sabha election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X