കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം അത്ര എളുപ്പമാകില്ല. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍. ജോസ് പക്ഷത്തെ എല്‍ഡിഎഫിലേക്ക വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കാനം രാജേന്ദ്രന്‍ ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നത്. ഇതിന് വ്യക്തമായ കാരണങ്ങളും തെളിവുകളും ഉന്നയിച്ചാണ് കാനം എതിര്‍ക്കുന്നത്. ജോസ് പക്ഷവുമായി സാമൂഹിക അകലം പാലിക്കണമെന്ന് കാനം ഇപ്പോള്‍ പറയുന്നത്. കൂടാതെ 1965 ലെ ചരിത്രം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കുകയും കാനം ചെയ്യുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

ജോസ് വേണ്ട

ജോസ് വേണ്ട

യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം എല്‍ഡിഎഫില്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് കാനം. സംസ്ഥാനത്ത് ഇപ്പോള്‍ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ജോസ് പക്ഷത്തെ മുന്നണിയില്‍ സ്വീകരിച്ച് അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. ഇടയ്ക്കിടെ വരികയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. അവരുമായി സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ് പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പ്രതികരിച്ചു.

1965ലെ ചരിത്രം

1965ലെ ചരിത്രം

1965ലെ ചിരിത്രം ഓര്‍മ്മിപ്പിച്ച് ഒറ്റയ്ക്ക് നില്‍ക്കുന്നതിനെ ചൂണ്ടിക്കാണിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ബാലകൃഷ്ണന്‍ ഒന്നുകൂടെ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ലീഗുമായി ധാരണയുണ്ടാക്കിയാണ് 1965ല്‍ സിപിഎം മത്സരിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

പൊട്ടിത്തെറി

പൊട്ടിത്തെറി

ജോസ് പക്ഷത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കുമ്പോള്‍ ഒരു പൊട്ടിത്തെറി സംഭവിക്കുമെന്ന സൂചിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മുന്നണിയിലെ ശക്തമായ രണ്ട് പാര്‍ട്ടികളുടെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതോടെ അക്കാര്യമാണ് വ്യക്തമാകുന്നത്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വീകരിക്കേണ്ടെന്ന നിലപാാണ് ഇപ്പോള്‍ കാനം സ്വീകരിച്ചത്. നേരെത്തെയും ജോസിന്റെ ഇടതുപ്രവേശനത്തെ ചൊല്ലി കാനം ഇടഞ്ഞിരുന്നു. അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണി എന്നായിരുന്നു അന്ന് കാനം പ്രതികരിച്ചത്.

കൈവിടാതെ സിപിഎം

കൈവിടാതെ സിപിഎം

അതേസമയം, ജോസ് കെ മാണിയെ കൈവിടാതെ കൂടെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്നാണ് ജോസ് വിഭാഗത്തിനോട് സിപിഎം വ്യക്തമാക്കിയതായ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

അനുകൂല നിലപാട്

അനുകൂല നിലപാട്

ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാാണ് സിപിഎം തുടക്കത്തില്‍ തന്നെ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നുബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു

 ദശാബ്ദങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ പൂവണിഞ്ഞു; കൊല്ലം വേങ്ങൂര്‍മല നിവാസികള്‍ക്ക് പട്ടയം അനുവദിച്ചു ദശാബ്ദങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ പൂവണിഞ്ഞു; കൊല്ലം വേങ്ങൂര്‍മല നിവാസികള്‍ക്ക് പട്ടയം അനുവദിച്ചു

English summary
Kanam Rajendran opposes entry of Kerala Congress Jose K Mani faction into LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X