Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപരിധി നടപ്പാക്കിയാല്‍ ഇസ്മയില്‍ തെറിക്കും...; കാനം വീണ്ടും സെക്രട്ടറിയാകുമോ?

തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങള്‍ അവസാനിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കെ സി പി ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ തര്‍ക്കം. പ്രായപരിധി 75 വയസാക്കുന്നതില്‍ കെ ഇ ഇസ്മായില്‍ പക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇസ്മയിലിനെ ഒഴിവാക്കുന്നതിനാണ് പ്രായപരിധി വിഷയം ഉന്നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

75 എന്ന പ്രായപരിധി നടപ്പിലാക്കിയാല്‍, മുതിര്‍ന്ന നേതാക്കളായ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്നു പുറത്താകുന്ന സ്ഥിതിയുണ്ടാകും. എന്നാല്‍ യുവാക്കളെ കൊണ്ട് വരാനാണ് പ്രായപരിധി എന്നാണ് കാനം രാജേന്ദ്രന്‍ പക്ഷം പറയുന്നത്. പ്രായപരിധി പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നില്ല എന്നാണ് കെ ഇ ഇസ്മായില്‍ പക്ഷം വാദിക്കുന്നത്.

1


പ്രായപരിധി വന്നാല്‍ ഇസ്മായിലിന് പാര്‍ട്ടി കോണ്‍ഗ്രസോടെ ദേശീയ നിര്‍വാഹകസമിതി അംഗത്വവും നഷ്ടമാകും. ഇതിനെ ചെറുക്കാനാണ് ഇസ്മായില്‍ വിഭാഗം ശ്രമിക്കുന്നത്. അംഗ സംഖ്യയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്ത് 75 വയസ് കമ്മിറ്റികളിലെ വിടപറയല്‍ പ്രായമായി നിശ്ചയിക്കാന്‍ സി പി ഐ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

2

അതേസമയം ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളെ നേരിട്ട കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തത് വീണ്ടും എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ കാനം രാജേന്ദ്രനുണ്ട്. ജില്ലകളിലും കാനത്തിന് തന്നെയാണ് മേല്‍ക്കൈ. ഈ മാസം 30നാണ് സി പി ഐ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്.

3

കോട്ടയത്തും ഇടുക്കിയിലും കെ ഇ ഇസ്മയില്‍ വിഭാഗം നേതൃസ്ഥാനം പിടിച്ചെടുത്തിരുന്നു. കോഴിക്കോടും പത്തനംതിട്ടയിലും ഇസ്മയില്‍ വിഭാഗത്തിന് പ്രതീക്ഷയുണ്ട്. എന്നാല്‍ മറ്റിടങ്ങളിലെല്ലാം കാനം പക്ഷത്തിനാണ് വിജയം. കൊല്ലം ജില്ല പിടിച്ചെടുത്ത് ഇസ്മയില്‍ പക്ഷത്തിന് വലിയ തിരിച്ചടിയാണ് കാനം നല്‍കിയത്. ഇതിന് മുന്‍പ് മത്സരത്തിലൂടെ സംസ്ഥാന സെക്രട്ടറിയെ നിശ്ചയിക്കേണ്ട സ്ഥിതി സി പി ഐക്കുണ്ടായിട്ടില്ല.

4

എന്നാല്‍ പാര്‍ട്ടിക്ക് പുറത്ത് ഇതാദ്യമായി സി പി ഐ എമ്മും കാനം രാജേന്ദ്രന് പരോക്ഷമായി മാനസികമായ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. പതിവിന് വിപരീതമായി സി പി ഐ, സര്‍ക്കാരിനേയും സി പി ഐ എമ്മിനേയും പിന്തുണക്കുന്നത് തന്നെയാണ് ഇതിന് കാരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+