Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബ് കൊലപാതകം: പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നതെന്ന് കാനം

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത് പോന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സിപിഐ ആണെന്നും കാനം പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു.

shuhaib

കെഎം മാണിയെ ഇടതുമുന്നണിയിലെടുക്കുന്നത് സംബന്ധിച്ചും കാനം നിലപാട് വ്യക്തമാക്കി. മാണിയോ കേരള കോണ്‍ഗ്രസ്സോ ഇടതുമുന്നണിയില്‍ വേണ്ട. മാനസിക ഐക്യമുള്ളവരുമായി വേണം എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കാന്‍. അങ്ങനെ നോക്കിയാല്‍ മാണി ചിത്രത്തിലേ ഇല്ല. മാണിയെ കൂടെ നിര്‍ത്തുന്നതില്‍ അഴിമതി തന്നെയാണ് പ്രധാന പ്രശ്‌നമെന്നും കാനം ചൂണ്ടിക്കാട്ടി. കോട്ടയത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+