കോടിയേരി എണ്ണിപ്പറഞ്ഞതിന് കാനത്തിന്റെ മറുപടി; ആരുടെയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നത്...
തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ.
കൊല്ലം: സിപിഐഎം-സിപിഐ പോരിന് ആക്കംകൂട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കാണ് കാനം മറുപടി നല്‍കിയത്. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയതെന്നും, പാര്‍ട്ടിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പുനലൂരില്‍ പറഞ്ഞു.
തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ. ശരിയെന്ന് തോന്നുന്നത് ചെയ്യും.ആരുടേയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നതെന്നും കാനം വ്യക്തമാക്കി. എല്ലാം ശരിയെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമര്‍ശനങ്ങളെന്നും, വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്നും കാനം പറഞ്ഞു. പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുതെന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞത്. മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും, അഭിപ്രായ ഭിന്നത പുറത്തുപറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ വാക്കുകളെ ആദ്യം സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ കാനം പിന്നീട് പുനലൂരിലെ പൊതുയോഗത്തിലാണ് കോടിയേരിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞത്.












Click it and Unblock the Notifications