സുകുമാരന്‍ നായര്‍ മറച്ചുവെക്കാന്‍ ആഗ്രഹിച്ച രാഷ്ട്രീയം പുറത്തുവന്നതാണ്: കാനം രാജേന്ദ്രൻ
എന്‍എസ്എസിനെ കുറിച്ചും അതിന്റെ നിലപാടുകളെ കുറിച്ചും അറിയുന്ന ഒരു കോട്ടയംകാരന്‍ എന്ന നിലയില്‍ അവര്‍ക്ക് സമദൂര നിലപാടാണ് എന്ന് എന്നോട് പറയുമെന്ന് കരുതുന്നില്ല
കൊച്ചി: വളഞ്ഞ വഴിയിൽ ഉപദേശിക്കാൻ നോക്കേണ്ടെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്‍എസ്എസിനെ പോലുള്ള സമുദായ സംഘടനയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ളവരാണ് ഇടതുപക്ഷത്തെ നേതാക്കന്‍മാരെന്ന് ജി.സുകുമാരന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് നന്ദി പറയുന്നുവെന്ന് കാനം പറഞ്ഞു.

"സുകുമാരന്‍ നായര്‍ മറച്ചുവെക്കാന്‍ ആഗ്രഹിച്ച രാഷ്ട്രീയം പുറത്തുവന്നതാണ് തിരഞ്ഞെടുപ്പ് നാളിലെ പ്രസ്താവന. എന്‍എസ്എസിനെ കുറിച്ചും അതിന്റെ നിലപാടുകളെ കുറിച്ചും അറിയുന്ന ഒരു കോട്ടയംകാരന്‍ എന്ന നിലയില്‍ അവര്‍ക്ക് സമദൂര നിലപാടാണ് എന്ന് എന്നോട് പറയുമെന്ന് കരുതുന്നില്ല," കാനം കൂട്ടിച്ചേർത്തു.
എൻഎസ്എസിനെ രാഷ്ട്രീയമയി വിമർശിച്ചത് അജ്ഞതകൊണ്ടാണെന്നായിരുന്നു സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത്. വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം എൻഎസ്എസിനോടു വേണ്ടായിരുന്നു. വർഗീയ ധ്രുവീകരണത്തിന് ഇടനൽകാതെയും സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരമാവധി സഹകരണം നൽകിയുമുള്ള സമീപനമാണ് എൻഎസ്എസ് ആദ്യകാലം മുതൽ സ്വീകരിച്ചുവരുന്നത്. മുന്നാക്ക സംവരണം നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യത മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
ഈ സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ ഏതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയുന്നതിനോ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ടെടുപ്പ് ദിവസം താൻ പറഞ്ഞതിനെ ദേവഗണങ്ങളും ആരാധനാമൂർത്തികളുമായി ബന്ധപ്പെടുത്തി മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍












Click it and Unblock the Notifications