Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി.രാജയ്ക്ക് മറുപടിയുമായി കാനം; ഭരണഘടന വായിക്കാറുണ്ട്; അച്ചടക്കം പാലിക്കുന്നുണ്ട്

ദില്ലി/തിരുവനന്തപുരം: സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം തള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഭരണഘടന വായിക്കാറുണ്ട്. പാർട്ടി സംഘടന സംവിധാന പ്രകാരമുള്ള അച്ചടക്കം പാലിക്കുന്നുണ്ടെന്നും കാനത്തിൻ്റെ മറുപടി. ദേശീയ നേതാക്കൾ പൊതു വിഷയത്തിൽ അഭിപ്രായം പറയരുതെന്ന നിലപാടില്ല. എന്നാൽ, പാർട്ടി നിലപാട് വിശദീകരിക്കുന്നതിന് മുൻപ് സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്താറാണ് പതിവ് രീതിയെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ആനി രാജയെ പരസ്യമായി പിന്തുണച്ചും കാനത്തെ തളളിയും ഡി.രാജ വാർത്താസമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

1

ദില്ലിയിൽ നടക്കുന്ന സിപിഐ ദേശീയ കൗൺസിലിനിടെ ജനറൽ സെക്രട്ടറി ഡി. രാജയ്ക്കെതിരായ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ പ്രസ്താവനയിൽ ദേശീയ എക്സിക്യൂട്ടീവ് അതൃപ്തി പ്രകടിപ്പിച്ചു. കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ നിലപാടിലും അദ്ദേഹം വീണ്ടും പിന്തുണ ആവർത്തിച്ചു. കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോയതിലും സംസ്ഥാന നേതൃത്വത്തിൻ്റെ അഭിപ്രായമല്ല ദേശീയ നേതൃത്വത്തിനെന്ന് വ്യക്തമാക്കും വിധമായിരുന്നു രാജയുടെ പ്രതികരണങ്ങൾ.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കേരള പൊലീസിനെതിരായ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജയുടെ വിമർശനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ആനി രാജക്ക് നേരത്തെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്താതെ അഭിപ്രായം പറ‍ഞ്ഞ ആനിരാജ പാര്‍ട്ടി തീരുമാനം ലംഘിച്ചുവെന്ന് സംസ്ഥാന ഘടകം നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഡി.രാജയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീട്, സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വം തമ്മിലുള്ള പരസ്യപോര് മുറുകുകയായിരുന്നു. എന്നാൽ, ഇന്ന് ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അത് ഒന്നുകൂടി ഊട്ടിയുറപ്പിക്കും വിധമായിരുന്നു ഡി.രാജയുടെ പ്രതികരണങ്ങൾ.

3

കാനം രാജേന്ദ്രൻ്റെ പരസ്യവിമർശനം തള്ളിയ ഡി. രാജ ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നത് പാർട്ടിയിൽ സ്വീകാര്യമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാൽ, പൊതു അഭിപ്രായം പറയുമ്പോൾ സംഘടനാരീതിയും പാർട്ടി ചട്ടക്കൂടിന് അകത്തു നിന്നുള്ള പ്രതികരണവും മാത്രമേ നടത്താൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കു മുമ്പിലും പൊതുവേദികളിലും പാർട്ടി നിലപാട് വിശദീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് പറഞ്ഞ രാജ അതിന് എല്ലാവരും തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു.

4

ആനി രാജയ്ക്കുള്ള പിന്തുണ ഡി.രാജ വീണ്ടു ആവര്‍ത്തിച്ചു. പൊലീസിന്റെ അമിതാധികാര പ്രയോഗം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള പൊതുവിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാമെന്നും പരാമർശങ്ങളിൽ പാർട്ടി കേരളഘടകം അതൃപ്തി അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നതെന്നും ഡി.രാജ പറഞ്ഞു.

5

കനയ്യകുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന ഡി.രാജയുടെ പ്രതികരണത്തെയും കാനം തള്ളിപ്പറഞ്ഞിരുന്നു. പാർട്ടിയെ കനയ്യ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. എന്നാല്‍, കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ആവര്‍ത്തിച്ച ഡി.രാജ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കിയതടക്കം അര്‍ഹമായ എല്ലാ പരിഗണനയും കനയ്യയ്ക്ക് നല്‍കിയിരുന്നുവെന്നും വിശദീകരിച്ചു.

6

അതേസമയം, സിപിഐയുടെ ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടത്താനും പാർട്ടി ദേശീയ കൗൺസിലിൽ തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് പ്രധാനലക്ഷ്യം. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ അടവുനയം സ്വീകരിക്കുമെന്നും ഡി.രാജ പറഞ്ഞു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+