കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് ബ്ലോക്കിട്ട് സിപിഐ! എന്തുവന്നാലും അത് നടക്കില്ലെന്ന് കാനം രാജേന്ദ്രൻ...

ഇക്കാര്യത്തിൽ മുന്നണിയിലെ മുഖ്യകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Google Oneindia Malayalam News

കോട്ടയം: കേരള കോൺഗ്രസ് നേതാവ് കെഎം മാണി ഇടതുമുന്നണിയുമായി അടുക്കുന്നുവെന്ന സൂചനകൾക്കിടെ മാണിയുടെ മുന്നണിപ്രവേശത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തുവന്നാലും കെഎം മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്നാണ് സിപിഐയുടെ നിലപാടെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി; ഒറ്റയ്ക്കു നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്ന് മാണിസിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി; ഒറ്റയ്ക്കു നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്ന് മാണി

കെഎം മാണിയെ മുന്നണിയിൽ എടുക്കുന്നത് നിർഭാഗ്യകരമായ അവസ്ഥയാണെന്നാണ് മുന്നണിയിലെ മറ്റ് ഘടകക്ഷികളുടെയും അഭിപ്രായം. അതിനാൽ ഇക്കാര്യത്തിൽ മുന്നണിയിലെ മുഖ്യകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

kanam

ദേശീയതലത്തിൽ കേരള കോൺഗ്രസ് ഒന്നുമല്ലെന്നും, കെഎം മാണിക്ക് ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മാണിക്ക് ക്ലീൻചിറ്റ് നൽകുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തെ സംബന്ധിച്ചും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിശ്രുത വധു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, വിവരമറിഞ്ഞ വരൻ കടലിൽ ചാടി! സംഭവം കണ്ണൂരിൽ...പ്രതിശ്രുത വധു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, വിവരമറിഞ്ഞ വരൻ കടലിൽ ചാടി! സംഭവം കണ്ണൂരിൽ...

സിപിഐ കൊലപാതക രാഷ്ട്രീയത്തിന് എതിരാണെന്നും, പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

English summary
kanam rajendran's opinion about km mani's ldf admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X