കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെയും കെടി ജലീലിനെയും സിപിഐ വിമർശിച്ചിട്ടില്ല: വാർത്തകൾ നിഷേധിച്ച് കാനം രാജേന്ദ്രൻ!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിലെ അന്വേഷണം എൻഐഎ സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്നാണ് കാനം രാജേന്ദ്രൻ ഉന്നയിച്ചിട്ടുള്ള ആരോപണം. സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ബിജെപി ശ്രമിക്കുകയാണെന്നും ബിജെപിയോടൊപ്പം ചേർന്നുകൊണ്ട് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറയുന്നു.

 കൊവിഡ് വാക്സിൻ: ഭാരത് ബയോടെകുമായി കരാർ ഒപ്പുവെച്ച് യുഎസ് സർവ്വകലാശാല, നീക്കം ഇങ്ങനെ!! കൊവിഡ് വാക്സിൻ: ഭാരത് ബയോടെകുമായി കരാർ ഒപ്പുവെച്ച് യുഎസ് സർവ്വകലാശാല, നീക്കം ഇങ്ങനെ!!

സ്വർണ്ണക്കടത്ത് കേസിൽ ശരിയായ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ചോദ്യം ചെയ്യലിനായി മന്ത്രി കെടി ജലീൽ ഒളിച്ച് പോയത് ശരിയായില്ലെന്നും മന്ത്രി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഔദ്യോഗിക വാഹനത്തിൽ തന്നെ പോകാമായിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

25-1493110778-05-14

അതേ സമയം നിർവാഹക സമിതിയിൽ മുഖ്യമന്ത്രിയ്ക്കും കെടി ജലീലിനുമെതിരെ വിമർശനം ഉന്നയിക്കപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. യോഗത്തിൽ കേരളത്തിന്റെ പൊതുരാഷ്ട്രീയമാണ് ചർച്ച ചെയ്തത്. മുന്നണിയിൽ കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും വ്യക്തമാക്കി. എൽഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Kanam Rajendran's reaction over CPI's criticism against Chief minister and KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X