കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകാം, എല്ലാവരും അങ്ങനെയല്ലെന്ന് കാനം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വന്നതോടെ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം പിന്തുടരാം. വിശ്വാസികള്‍ക്ക് വിശ്വാസമാണ് പ്രധാനമെങ്കില്‍ അത് തുടരാം. ഇടതുപക്ഷം എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണ്. എല്ലാവരും വിശ്വാസികള്‍ക്കൊപ്പമാകണമെന്ന് എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നും കാനം ചോദിച്ചു. വിശ്വാസികളെയും ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കാനം പറഞ്ഞു.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല ഒരിക്കലും വിഷയമല്ല. എന്നാല്‍ യുഡിഎപ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ലോക്‌സഭയിലെ തോല്‍വിക്ക് കാരണം ശബരിമല വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംവി ഗോവിന്ദന്റെ വൈരുദ്ധ്യാത്മ ഭൗതികവാദം നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ നിലപാട് കാനം തള്ളി. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനര്‍ത്ഥം മാര്‍ക്‌സിസം അപ്രസക്തമായെന്നാണെന്നും കാനം പറഞ്ഞു.

എംവി ഗോവിന്ദന്‍ ഒരിക്കലും അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം പറഞ്ഞു. ഭൗതികവാദത്തിന്റെ പ്രയോഗതലത്തിലെ മാറ്റത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് ഗോവിന്ദന്‍ നേരത്തെ ഈ വിഷയം തിരുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ശക്തമാണ്. പാര്‍ട്ടി നിലപാടാണ് താന്‍ വിശദീകരിച്ചതെന്ന് ഗോവിന്ദന്‍ പറയുന്നു. അതേസമയം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്ന് എസ് രാമചന്ദ്രന്‍പിള്ളപഞ്ഞു. ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പൊതുവീക്ഷണമാണ് അതെന്നും എസ്ആര്‍പി പറഞ്ഞു.

വൈരുദ്ധ്യാത്മക ഭൗതികവാദം എല്ലാ കാലത്തും പ്രായോഗികമാണ്. അദ്ദേഹം പറഞ്ഞ കാര്യത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണ്. ശബരിമലയില്‍ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണ്. ശബരിമലയില്‍ മുന്‍ അനുഭവങ്ങള്‍ പാര്‍ട്ടി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. ശബരിമലയില്‍ ജനങ്ങളുടെ വികാരം പ്രധാനമാണ്. ഇനി വിധി വന്നാലും എല്ലാവരുമായും ചര്‍ച്ച നടത്തി സമവായമുണ്ടാക്കി മാത്രം മുന്നോട്ട് എന്നാണ് പാര്‍ട്ടി നയമെന്നും എസ്ആര്‍പി പറഞ്ഞു.

English summary
kanam rajendran says ldf is not against devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X