എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കും?
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐ സംസ്ഥാന സെക്ടട്ടറി കാനം രാജേന്ദ്രനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മദ്യ നിരോധനത്തെയല്ല മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ മദ്യനയം തിരുത്തും. ഇപ്പോഴത്തെ മദ്യനയം മദ്യവില്‍പന വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും കെ.ബാബുവിന്റെയും നയം മദ്യനയം യഥാര്‍ഥത്തില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ സാമൂഹ്യ നിരീക്ഷണം നടത്തിയശേഷമായിരിക്കും മദ്യനയത്തില്‍ തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് തിരുത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന വിധമാണ് കാനം രാജേന്ദ്രന്റെ പരാമര്‍ശം.
എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ബാറുടമകള്‍ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ കേസിനു പിന്നിലെന്ന് കെ ബാബുവും നേരത്തെ ആരോപിച്ചിരുന്നു. എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് വാഗ്ദനം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന്റെ ജയത്തിനുവേണ്ടിയാണ് ബാറുടമകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബാബു പറഞ്ഞിരുന്നു.












Click it and Unblock the Notifications