യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയം ഉപേക്ഷിച്ച് എല്‍ ഡി എഫ് പുതിയ മദ്യനയം കൊണ്ടു വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ജനങ്ങള്‍ക്കുളള എതിര്‍പ്പിന്റെ സാക്ഷ്യമാണ് ഈ ജനവിധി. സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനമെന്നത് ഉട്ടോപ്യന്‍ സങ്കല്‍പ്പമാണെന്നും ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്നും കാനം പറഞ്ഞു.
മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നയം എല്ലാ വര്‍ഷവും ഏപ്രിലില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി അനുവാദമുണ്ട്പുതിയ മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മദ്യ വര്‍ജ്ജനമെന്ന പാര്‍ട്ടി നയത്തോട് ഏതു സംഘടനകള്‍ക്കും സഹകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും മത്സരിച്ച 70 ശതമാനം സീറ്റുകളിലും വിജയം നേടാന്‍ സിപിഐയ്ക്കു കഴിഞ്ഞതായും കാനം പറഞ്ഞു. മന്ത്രി സ്ഥാനം സംബന്ധിച്ചും ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

നിയുക്ത മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് കാനം രാജേന്ദ്രനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തിയ പിണറായിയെ കാനം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications