കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയം ഉപേക്ഷിച്ച് എല്‍ ഡി എഫ് പുതിയ മദ്യനയം കൊണ്ടു വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ജനങ്ങള്‍ക്കുളള എതിര്‍പ്പിന്റെ സാക്ഷ്യമാണ് ഈ ജനവിധി. സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനമെന്നത് ഉട്ടോപ്യന്‍ സങ്കല്‍പ്പമാണെന്നും ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്നും കാനം പറഞ്ഞു.

മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നയം എല്ലാ വര്‍ഷവും ഏപ്രിലില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി അനുവാദമുണ്ട്പുതിയ മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മദ്യ വര്‍ജ്ജനമെന്ന പാര്‍ട്ടി നയത്തോട് ഏതു സംഘടനകള്‍ക്കും സഹകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും മത്സരിച്ച 70 ശതമാനം സീറ്റുകളിലും വിജയം നേടാന്‍ സിപിഐയ്ക്കു കഴിഞ്ഞതായും കാനം പറഞ്ഞു. മന്ത്രി സ്ഥാനം സംബന്ധിച്ചും ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

09-1462795767-kanam-rajendran


നിയുക്ത മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ കാനം രാജേന്ദ്രനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തിയ പിണറായിയെ കാനം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

English summary
The new government will announce its liquor policy after it assumes power," cpi general secretory Kanam rajendran said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X