• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിലേക്ക് പോകുന്നവർ തലയ്ക്ക് ഭ്രാന്തുള്ളവർ; ആർഎസ്പിക്ക് കാനത്തിന്റെ പരിഹാസം, യുഡിഎഫ് ക്ഷണം തള്ളി

  • By Desk

തിരുവനന്തപുരം: ആർഎസ്പിയുടെ യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി നോക്കി നടക്കുന്ന പാർട്ടിയല്ല സിപിഐയെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയെ രാജിയിലേക്ക് നയിച്ച സിപിഐ നിലപാടിനെ കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെയാണ് ആർഎസ്പി സിപിഐയെ യുഡിഎഫിലേക്ക് ക്ഷമിച്ച് രംഗത്തെത്തിയത്. എൽഡിഎഫിൽ തുടർന്നാൽ സിപിഎമ്മിന്റെ ആട്ടുംതുപ്പുമേറ്റ് നശിക്കുമെന്നും ആർഎസിപി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ആർഎസ്പിക്ക് നല്ലൊരു കൊട്ടുകൊട്ടി കാനം രാജേന്ദ്രൻ കൊടുത്തത്.

തോമസ് ചാണ്ടി മാത്രമാണോ കുറ്റക്കാരൻ? പങ്കാളികൾ കുറേ പേരുണ്ട്?കെഇ ഇസ്മയിൽ മുതൽ കളക്ടർവരെ നീളും പട്ടിക!

കേരളത്തിന്റെ കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ സിപിഐ ഇന്ന് നിലവിലുള്ള ബന്ധം അവസാനിപ്പിച്ച് യുഡിഎഫിന്റെ ഭാഗമാകുന്നതാണ് അവർക്ക് നല്ലതെന്നും എഎ അസീസ് പറഞ്ഞിരുന്നു. മിന്നണി ബന്ധം അവസാനിപ്പിച്ച് പഴയകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ യുഡിഎഫുമായി ബന്ധപ്പെട്ട് ഒരു സർക്കാർ രൂപീകരിക്കുന്നതിന് സഹായകമായ സമീപനം സ്വീകരിച്ചാൽ അവർക്ക് നല്ലതാണെന്നും അസീസ് അഭിപ്രായപ്പെട്ടിരുന്നു. സിപിഐ-സിപിഎം തമ്മിലുള്ള നിലവിലെ തർക്കം മുതലെടുത്ത് സിപിഐയെ യുഡിഎഫിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടി എന്ന നിലയിലാണ് അസീസിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.

രാജിക്ക് പിന്നിൽ സിപിഐ തന്നെ

രാജിക്ക് പിന്നിൽ സിപിഐ തന്നെ

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയെ പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നേരത്തെ രംഗത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് അസീസിന്റെ പ്രസ്താവനയും വന്നത്. പ്രതിപക്ഷമെന്ന നിലയ്ക്ക് യുഡിഎഫ് ആലപ്പുഴയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ജനകീയ പ്രക്ഷോഭങ്ങളുമുണ്ടായി. അതോടൊപ്പം ജനകീയ പ്രക്ഷോഭങ്ങളുമുണ്ടായി. മാധ്യമങ്ങളുടെ ഇടപെടലുകളുമുണ്ടായി. പക്ഷേ, തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിത്തീര്‍ത്തത് സിപിഐയുടെ ഇടപെടലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നാണ് ഹസൻ പറഞ്ഞത്.

അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്ത ധ്രുവങ്ങളിൽ

അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്ത ധ്രുവങ്ങളിൽ

അഴിമതിയുടെ കാര്യത്തില്‍ സിപിഐയും സിപിഎമ്മും വ്യത്യസ്ത ധ്രുവങ്ങളിലാണ് ഇപ്പോൾ ഉള്ളത്. തോമസ് ചാണ്ടിയുടെ രാജിയ്ക്കായി സിപിഐ ഏതറ്റം വരെ പോകുമെന്ന സമീപനം സ്വീകരിച്ചു എന്നതാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കോടതി ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാണിത്. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാടിത്തറ തകര്‍ന്ന എല്‍ഡിഎഫ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും എംഎം ഹസൻ ആവശ്യപ്പെട്ടിരുന്നു.

ഇപി ജയരാജനും ശശീന്ദ്രനുമില്ലാത്ത നിയമം

ഇപി ജയരാജനും ശശീന്ദ്രനുമില്ലാത്ത നിയമം

ഈ മന്ത്രിസഭയില്‍ നിന്ന് മുമ്പ് രാജിവെച്ച ഇപി ജയരാജന്റെയും എകെ ശശീന്ദ്രന്റെയും കാര്യത്തിലെടുത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എടുത്തിട്ടില്ലെന്നും ഇത് മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തതിന്റെ ഫലമാണോ എന്ന് സംശയിക്കുന്നതായും എംഎംഹസന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സെക്രട്ടറിയായിരിക്കേ പിണറായി വിജയന്‍ 2015 നവംബര്‍ ഒമ്പതിന് സോഷ്യല്‍ മീഡിയയിൽ ഇട്ട പോസ്റ്റും എംഎം ഹസൻ പത്രസമ്മേനത്തിൽ പറഞ്ഞു.

കോൺഗ്രസിനെ സഹായിക്കുന്ന നിലപാട്

കോൺഗ്രസിനെ സഹായിക്കുന്ന നിലപാട്

തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സിപിഐയെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. ര്‍ണായക മന്ത്രിസഭായോഗത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സിപിഐയുടെ തീരുമാനം അപക്വമായിരുന്നെന്നും ഈ തീരുമാനത്തിലൂടെ സിപിഐ യുഡിഎഫിനെ സഹായിച്ചുവെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ‌ ആരോപിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജി ഉണ്ടാവുമെന്ന് തലേന്ന് തന്നെ സിപിഐക്ക് ഉറപ്പ് നല്‍കിയിരുന്നു.കാര്യങ്ങളെല്ലാം സിപിഐയെ ധരിപ്പിച്ചിരുന്നു. എന്നിട്ടും മുന്നറിയിപ്പില്ലാതെ സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. ഇത് അപക്വമായ നിലപാടാണ്. മുന്നണി സംവിധാനത്തില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സിപിഐ ആലോചിക്കണമെന്നും കോടിയേരി വിമർശഷിച്ചിരുന്നു.

English summary
Kannam rajendran's reply to RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more