Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് തന്നെ ഉദ്ദേശിച്ചല്ല!! ആ തൊപ്പി തനിക്ക് ചേരില്ലെന്ന് കാനം!! പിണറായിക്ക് മറുപടി!!

മുഖ്യമന്ത്രി വിവാദ വീരൻ എന്ന് പറഞ്ഞത് എന്തായാലും തന്നെ കുറിച്ച് ആയിരിക്കില്ലെന്ന് കാനം പറഞ്ഞു. ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വീരൻ പരാമർശത്തിന് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി വിവാദ വീരൻ എന്ന് പറഞ്ഞത് എന്തായാലും തന്നെ കുറിച്ച് ആയിരിക്കില്ലെന്ന് കാനം പറഞ്ഞു. ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം. മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാണ് കാനം ഇക്കാര്യം പറഞ്ഞത്.

ചിലർ വിവാദ വീരന്മാരാണെന്നും എല്ലാം തങ്ങളുടെ കൈയ്യിലാണെന്നാണ് ഇവർ കരുതുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞത്. മുമ്പും ഈ വിവാദ വീരന്മാർ സർക്കാരിനെ വഴി തെറ്റിച്ച അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെയോ കാനത്തിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ പരാമർശം.

kanam

അതേസമയം മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല എന്നത് പാർട്ടിയുടെ നിലപാടാണെന്നും ഇക്കാര്യം താൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും കാനം വ്യക്തമാക്കി. ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റവന്യൂ മന്ത്രി പറഞ്ഞത് സർക്കാരിന്റെ അഭിപ്രായമാണെന്നും കാനം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

pinarayivijayan

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കാനത്തിന്റെ പരാമർശം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ രംഗത്തെത്തിയിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് പാർട്ടി സെക്രട്ടറിയുടെ നിലപാടാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ യോഗത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വിളിക്കാത്ത യോഗത്തിന് റവന്യൂ മന്ത്രി എന്തിനു പോകണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+