എം കെ ദാമോദരനെ മാറ്റണം; സിപിഐ നിലപാട് കടുപ്പിക്കുന്നു
തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടന എഐഎസ്എഫിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും എം കെ ദാമോദരനെ മാറ്റണമെന്ന കാര്യത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ നിലപാട് അറിയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
എം കെ ദാമോദരന്റെ നിലപാടിനെചൊല്ലി പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് സിപിഐ ആവശ്യപ്പെടുന്നത്. മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാതെ ഉത്തരവാദിത്വപ്പെട്ട ഘടകത്തില്‍ വിഷയം ഉന്നയിക്കുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.

എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ച നടപടിയില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത പരന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്. എം കെ ദാമോദരനെ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് സിപിഐയുടെ നിലപാട്.
അഴിമതിക്കാര്ക്കുവേണ്ടിയും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള കേസുകളിലെ കക്ഷികള്‍ക്കുവേണ്ടിയും കോടതിയില്‍ ഹാജരാകാനുള്ള എം കെ ദാമോദരന്റെ തീരുമാനമാണ് വിവാദമായത്. ഇത്തരമൊരാള്‍ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ് സ്ഥാനം വഹിക്കുന്നത് ഒട്ടും യോജിച്ചതല്ലെന്നാണ് സിപിഎമ്മിനുള്ളിലും ചിലര്‍ വ്യക്തമാക്കിയിട്ടുള്ളത്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്










Click it and Unblock the Notifications