കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം കെ ദാമോദരനെ മാറ്റണം; സിപിഐ നിലപാട് കടുപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടന എഐഎസ്എഫിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും എം കെ ദാമോദരനെ മാറ്റണമെന്ന കാര്യത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ നിലപാട് അറിയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എം കെ ദാമോദരന്റെ നിലപാടിനെചൊല്ലി പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് സിപിഐ ആവശ്യപ്പെടുന്നത്. മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാതെ ഉത്തരവാദിത്വപ്പെട്ട ഘടകത്തില്‍ വിഷയം ഉന്നയിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

mk-damodaran

എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ച നടപടിയില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത പരന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. എം കെ ദാമോദരനെ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് സിപിഐയുടെ നിലപാട്.

അഴിമതിക്കാര്‍ക്കുവേണ്ടിയും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള കേസുകളിലെ കക്ഷികള്‍ക്കുവേണ്ടിയും കോടതിയില്‍ ഹാജരാകാനുള്ള എം കെ ദാമോദരന്റെ തീരുമാനമാണ് വിവാദമായത്. ഇത്തരമൊരാള്‍ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ് സ്ഥാനം വഹിക്കുന്നത് ഒട്ടും യോജിച്ചതല്ലെന്നാണ് സിപിഎമ്മിനുള്ളിലും ചിലര്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Kanam says CPI will make its stand clear at LDF meeting on MK Damodaran's controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X