സിദ്ധിഖിന്റെ വിമര്‍ശനത്തിന് പുല്ലുവില മാത്രമേ കല്പിക്കുന്നുള്ളൂവെന്ന് കാഞ്ചനമാല
കോഴിക്കോട്: പ്രശസ്ത നടന് സിദ്ധിഖിന്റെ പരാമര്‍ശങ്ങളെ രൂക്ഷ ഭാക്ഷയില്‍ വിമര്‍ശിച്ച് കാഞ്ചനമാല രംഗത്തെത്തി. കാഞ്ചനമാല വലിയ ത്യാഗമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ സിദ്ധിഖ് വ്യക്തമാക്കിയത്. കാഞ്ചനമാലയുടെ ജീവിതം പോലെയുള്ള ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ടെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സിദ്ധിഖിന്റെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില മാത്രമേ കല്പിക്കുന്നുള്ളൂവെന്നാണ് കാഞ്ചനമാല വ്യക്തമാക്കിയത്.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുടെ വിവരക്കേടായിട്ടേ അതിനെ എടുക്കുന്നുള്ളൂവെന്നും കാഞ്ചനമാല പറയുന്നു. എന്നെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടേ..അതിനു ഞാന്‍ പുല്ലുവില മാത്രമേ നല്‍കൂവെന്നാണ് കാഞ്ചനമാല പറഞ്ഞത്.

സിദ്ധിഖിന്റെ വിമര്‍ശനങ്ങളോട്
ഒരു മാഗസിനിനു നല്കിയ അഭിമുഖത്തിലായിരുന്നു സിദ്ധിഖ് കാഞ്ചനമാലയ്ക്കെതിരെ പറഞ്ഞത്. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില മാത്രമേ കല്പിക്കുന്നുള്ളൂവെന്നാണ് കാഞ്ചനമാല വ്യക്തമാക്കിയത്.

അവരുടെ വിവരക്കേട്
ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുടെ വിവരക്കേടായിട്ടേ കാണുന്നുള്ളൂവെന്നും കാഞ്ചനമാല പറഞ്ഞു.

എന്റെ പ്രണയം മുക്കത്തെ മണ്ണില്‍ എഴുതിയതാണ്
മുക്കത്തെ പ്രകൃതിക്കും മണ്ണിനും ജനങ്ങള്‍ക്കും കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം നല്ലതു പോലെ അറിയാം. തനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് കാഞ്ചന പറയുന്നത്.

സിദ്ധിഖിന് അറിയില്ല
സിദ്ധിഖിന് തന്നെ അറിയാത്തതു കൊണ്ടാവാം ഇങ്ങനെയൊക്കെ പറയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ലെന്നും കാഞ്ചനമാല പറയുന്നു.

ദീലിപിനെല്ലാം അറിയാം
ചലച്ചിത്ര താരങ്ങളില്‍ തനിക്ക് ദിലീപിനെ മാത്രമേ പരിചയമുള്ളൂ. അദ്ദേഹം തനിക്ക് സഹായവുമായെത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാനൊന്നും സമയമില്ലെന്നും കാഞ്ചനമാല വ്യക്തമാക്കി.

ശത്രുക്കള്‍ ധാരാളം
വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പണ്ടു മുതലേ ശത്രുക്കള്‍
ഒരുപാട് ഉണ്ടെന്നും കാഞ്ചന പറയുന്നു. സിദ്ധിഖും അക്കൂട്ടത്തില്‍ പെട്ടുപോയതായിരിക്കാം എന്നും അവര്‍ പറഞ്ഞു.

പണ്ടേ തൊലിക്കട്ടി
മൊയ്തീനെ പ്രണയിച്ച് വര്‍ഷങ്ങളോളം കാത്തിരുന്ന കാഞ്ചനമാലയ്ക്ക് തൊലി കട്ടിയും മനക്കട്ടിയും കൂടുതലാണ്. അതുകൊണ്ടു തന്നെ ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ തളര്‍ത്തില്ലെന്നും കാഞ്ചനമാല പറയുന്നു.

സിദ്ധിഖിനെ ഇഷ്ടമാണ്
ഞാനാരെയും വിമര്‍ശിക്കാന്‍ വന്നിട്ടില്ല. തനിക്കെല്ലാവരെയും ഇഷ്ടമാണെന്നും കാഞ്ചന പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ഇഷ്ടമുള്ള നടനാണ് സിദ്ധിഖെന്നും കാഞ്ചനമാല പറയുന്നു.

വിമര്‍ശിക്കുന്നവര്‍ പശ്ചാത്തപിക്കും
ഒരാളെ സ്നേഹിച്ച് വേറെയൊരാളുടെ കൂടെ പോകുന്ന സ്ത്രീയല്ല ഞാന്‍. ഞാന്‍ സ്നേഹിച്ചത് മൊയ്തീനെ മാത്രമാണ്. ആരും എന്നെ ദേവതയാക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്നു മാത്രമേ ആഗ്രഹമുള്ളൂവെന്നും കാഞ്ചന പറയുന്നു. തന്നെ വെറുതെ വിടണമെന്നും അവര്‍ അപേക്ഷിക്കുന്നു.

സിദ്ധിഖ് പറഞ്ഞത്
കാഞ്ചനമാലയെ പോലുള്ള സ്ത്രീകള്‍ സമൂഹത്തില്‍ ഒരുപാടുണ്ട്. പ്രണയം ത്യാഗ പൂര്‍ണമാണെന്ന് അവര്‍ തന്നെ വിശ്വസിക്കുന്നു. അവര്‍ തന്നെ പ്രണയത്തിന്റെ അംബാസിഡറായി സ്വയം വിലയിരുത്തുന്നുവെന്നും സിദ്ധിഖ് പറയുകയുണ്ടായി.

കാഞ്ചനമാല അര്‍ഹിക്കുന്നില്ല
എന്നു നിന്റെ മൊയ്തീന് എന്ന സിനിമയെ വിമര്‍ശിക്കുകയാണ് അവര്‍ ചെയ്തത്. അങ്ങനെയുള്ള സ്ത്രീ എങ്ങനെയാണ് മഹത്വമര്ഹിക്കുന്നതെന്നും സിദ്ധിഖ് ചോദിച്ചു. ആര്‍എസ് വിമലാണ് കാഞ്ചനമാലയെ ഇത്രയും വലിയ പ്ലാറ്റ്ഫോമില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications