കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ വിവാദത്തില്‍! മകനെതിരെ പരാതിയുമായി അമ്മ കോടതിയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ

കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ വീണ്ടും വിവാദത്തില്‍. കണ്ഠരര് മോഹനരുടെ അമ്മ പരാതിയുമായി ഹൈക്കോടതിക്ക് മുന്നില്‍. ഗുരുതരമായ ആരോപണങ്ങളാണ് കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മ ദേവകി അന്തര്‍ജനം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

കണ്ഠരര് മോഹനര്‍ പണവും കാറും തട്ടിയെടുത്തു എന്നാണ് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദ നായകൻ

വിവാദ നായകൻ

ശബരിമല മുന്‍ തന്ത്രിയായ കണ്ഠരര് മോഹനര്‍ നേരത്തെ തന്നെ വിവാദ നായകനാണ്. 2006ലെ ബ്ലാക്ക്‌മെയിലിംഗ് കേസിനെ തുടര്‍ന്ന് ശബരിമലയിലെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. തന്ത്രിയെ ഫ്‌ളാറ്റില്‍ എത്തിച്ച് സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഒരു സംഘം പണമടക്കം തട്ടിയെടുക്കുകയായിരുന്നു.

പരാതിയുമായി അമ്മ

പരാതിയുമായി അമ്മ

ഈ കേസില്‍ കോടതി തന്ത്രിയെ വെറുതെ വിടുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. അമ്മ ദേവകി അന്തര്‍ജനം മകനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ എത്തിയതോടെ ശബരിമല മുന്‍ തന്ത്രി വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. മകനും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറുമടക്കം തട്ടിയെടുത്തുവെന്ന് അമ്മ പരാതിയില്‍ പറയുന്നു.

പണം തട്ടിയെടുത്തു

പണം തട്ടിയെടുത്തു

ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരിലുണ്ടായിരുന്ന ജോയിന്റ് അക്കൗണ്ട് മകന്‍ തന്നെ അറിയിക്കാതെ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കണ്ഠരര് മോഹനരുടെ അച്ഛന്‍ മഹോശ്വരര് 2018ല്‍ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ശേഷം അ്ക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 41,63,115 രൂപയാണ് തട്ടിയെടുത്തതായി പരാതി.

കാർ മറിച്ച് വിറ്റു

കാർ മറിച്ച് വിറ്റു

രോഗിയായ തനിക്ക് ഇടപാടുകള്‍ക്ക് വേണ്ടി ബാങ്കില്‍ കയറി ഇറങ്ങാനുളള ആരോഗ്യം ഇല്ലായിരുന്നു. അതിനാല്‍ മകനെ ചുമതലപ്പെടുത്തി. ഈ സാഹചര്യം മുതലെടുത്താണ് പണം മാറ്റിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും ആരോപണം ഉണ്ട്.

സംസ്ക്കാരം നടത്താൻ അനുവദിച്ചില്ല

സംസ്ക്കാരം നടത്താൻ അനുവദിച്ചില്ല

തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട് പൊളിച്ച് നീക്കിയെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങി മറ്റുളളവരുമായി ബന്ധപ്പെടുന്നത് തടഞ്ഞുവെന്നും ആക്ഷേപമുണ്ട്. അച്ഛന്‍ മഹേശ്വരര് മരണപ്പെട്ടപ്പോള്‍ തന്റെ പേരിലുളള സ്ഥലത്ത് സംസ്‌ക്കാരം നടത്താന്‍ കണ്ഠരര് മോഹനര്‍ അനുവദിച്ചില്ലെന്നും ആരോപിക്കപ്പെടുന്നു.

അടിയന്തര സഹായം വേണം

അടിയന്തര സഹായം വേണം

ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതി തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നും മാസം തോറും ചിലവിന് തരാന്‍ നിര്‍ദേശിക്കണം എന്നും ആവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ദേവകി അന്തര്‍ജനം മകള്‍ക്കൊപ്പമാണ് താമസം.

വീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നുവീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നു

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kandararu Mohanaru's mother approches High Court against son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X