കങ്കണയും ശോഭനയും ഒന്നുമല്ല, ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആരെന്ന് അറിയുമോ?
ഒരു ഇന്ത്യൻ കലാകാരന് അവരുടെ കരിയറിൽ രാജ്യത്തിന് അകത്ത് നിന്നും ലഭിക്കുന്ന ഏറ്റവും ആദരണീയമായ ബഹുമതിയാണ് ദേശീയ ചലച്ചിത്ര അവാർഡ്. ഇത്തരത്തില്‍ മികച്ച നടനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയിട്ടുള്ള ഒരേയൊരു താരമാണ് അമിതാഭ് ബച്ചന്‍. കമല്‍ ഹാസന്‍, മമ്മൂട്ടി, അജയ് ദേവ്ഗണ്‍ എന്നിവർ മൂന്ന് തവണയും മോഹന്‍ലാല്‍, സഞ്ജീവ് കുമാർ, നസറുദ്ധീന്‍ ഷാ, ഓം പുരി, മിഥുന്‍ ചക്രബർത്തി, ധനുഷ് എന്നിവർ രണ്ട് തവണയും മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
നടന്മാരുടെ കാര്യം ഇങ്ങനെയൊക്കെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആരാണെന്ന് ചോദിച്ചാല്‍ പലർക്കും അറിയില്ലായിരിക്കാം. നർഗീസ് ദത്താണ് ആദ്യമായി മികച്ച നടിക്കുള്ള പുരസ്കാരം നേടിയവരാണ്. ഏറ്റവും അവസാനം ഈ പട്ടികയിലേക്ക് പേര് ചേർക്കപ്പെട്ടവർ ആലിയ ഭട്ടും കൃതി സനോനുമാണ്.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണെന്ന് ചോദിച്ചാല്‍. അതിന് ഒരേയൊരു ഉത്തരമേയുള്ളു, ആ ഉത്തരമാണ് ഷബാന ആസ്മി. അഞ്ച് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അവർ സ്വന്തമാക്കി. 1974-ൽ പുറത്തിറങ്ങിയ ശ്യാം ബെനഗലിന്റെ അങ്കുർ എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാർഡ് സ്വന്തമാക്കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
തുടർച്ചയായി മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് തവണ അവാർഡ് നേടി ഹാട്രിക് പുരസ്കാര നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ഏകതാരം കൂടിയാണ് ഷബാന ആസ്മി. മഹേഷ് ഭട്ടിന്റെ ആർത്ത് (1982), മൃണാൾ സെന്നിന്റെ കന്ധർ (1983), ഗൗതം ഘോഷിന്റെ പാർ (1984) എന്നീ ചിത്രങ്ങളിലൂടെയാണ് ഷബാന ഹാട്രിക് തികയ്ച്ചത്. 1999-ൽ തിയറ്ററുകളിൽ റിലീസ് ചെയ്ത വിനയ് ശുക്ലയുടെ ഗോഡ് മദറിലൂടെയാണ് ഷബാന ഏറ്റവും അവസാനമായി മികച്ച നടിക്കുള്ള പുരസ്താരം സ്വന്തമാക്കുന്നത്.
ഷബാന ആസ്മി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിമാർ ശാരദയും കങ്കണ റണാവത്തുമാണ്. ഇരുവരും മൂന്ന് തവണ പുരസ്കാരത്തിന് അർഹരായി. തബു, സ്മിതാ പാട്ടീൽ, ശോഭന, അർച്ചന എന്നിവർ കരിയറിൽ രണ്ടുതവണ പുരസ്കാരം നേടിയിട്ടുണ്ട്. മോനിഷ, മീരാ ജാസ്മിന്‍, പ്രിയാമണി, സുരഭി ലക്ഷ്മി, കീർത്തി സുരേഷ്, അപർണ ബാലമുരളി എന്നിവർക്ക് ഓരോ തവണയും ദേശീയ പുരസ്കാരം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications