വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് കാണിക്കുന്നത് അവരുടെ ഗതികേട്; സന്ദീപ് വാര്യർ
തിരുവനന്തപുരം; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നതെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

'സർജിക്കൽ സ്ട്രൈക്കിൻ്റെ വാർഷിക ദിനമാണിന്ന്. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുൻ സൈനികൻ കോൺഗ്രസിൽ നിന്ന് അപമാനം നേരിടുന്നതും ഭാരത് തേരേ തുക്ടേ ഹോംഗേ എന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ കോൺഗ്രസിൽ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ് .
രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്.
സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം . സംശയമില്ല . എന്നാൽ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ല . പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ?
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നു', ഫേസ്ബുക്കിൽ സന്ദീപ് വാര്യർ കുറിച്ചു.
ഇന്ന് വൈകീട്ടാണ് എഐസിസി ആസ്ഥാനത്ത് എത്തി കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത്. ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രമേ സാധിക്കീവെന്നും പാർട്ടി പ്രവേശനത്തിന് പി്നനാലെ കനയ്യ പ്രതികരിച്ചു.












Click it and Unblock the Notifications