കസവ് മുണ്ടുടുത്ത് കനയ്യ ഗുരുവായൂരിലെത്തി, കണ്ണനെ കാണാൻ; ചിത്രങ്ങൾ വൈറൽ
തൃശൂർ: കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർഥി യൂണിയൻ ചെയർമാൻ ആയിരുന്ന അദ്ദേഹം അടുത്തിടെ കോൺഗ്രസിലേക്ക് എത്തിയിരുന്നു.
ജോഡോ യാത്രക്കായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിൻറെ ഗുരുവായൂർ സന്ദർശനം. കേരളീയ വേഷത്തിൽ ആണ് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്..കനയ്യ ക്ഷേത്രത്തിന് മുന്നിൽ നിൽകുന്ന ചിത്രം കനയ്യ കുമാർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുണ്ടും കസവുമാണ് അണിഞ്ഞത്.

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കനയ്യ പങ്കുവയ്ക്കുന്നുണ്ട്. മുൻ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.
ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ കുമാർ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സിപിഐയുമായി പല അഭിപ്രായവ്യത്യാസവും ഉണ്ടായി. തുടർന്ന് സിപിഐ വിുകയും കോൺഗ്രസിൽ ചേരുകയും ചെയ്തു.

അതേസമയം,രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 27, 28, 29 തീയതികളിൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും എന്നാണ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. 27ന് രാവിലെ 6.30ന് പുലാമന്തോൾ പാലം വഴി ജാഥ ജില്ലയിലേക്ക് പ്രവേശിക്കും. പുലാമന്തോളിൽനിന്ന് ആരംഭിക്കുന്ന ജാഥ ഉച്ചക്ക് 12ന് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും.

ഉച്ചക്കു ശേഷം പട്ടിക്കാട്ടു നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴോടുകൂടി പാണ്ടിക്കാട്ട് സമാപിക്കും. 28ന് രാവിലെ 6.30ന് പാണ്ടിക്കാട്ടു നിന്ന് ആരംഭിക്കുന്ന പദയാത്ര രണ്ടു മണിയോടുകൂടി കാക്കത്തോട് പാലം വഴി പ്രവേശിക്കും. ഇവിടെ പദയാത്രക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ദേശീയപാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.

യാത്ര കടന്നു പോകാത്ത ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയ ക്രമം.തിരുവനന്തപുരം ജില്ലയിൽ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications