കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസവ് മുണ്ടുടുത്ത് ​കനയ്യ ​ഗുരുവായൂരിലെത്തി, കണ്ണനെ കാണാൻ; ചിത്രങ്ങൾ വൈറൽ

Google Oneindia Malayalam News

തൃശൂർ: കനയ്യ കുമാർ ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കനയ്യ ​ഗുരുവായൂരിലെത്തിയത്. ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർഥി യൂണിയൻ ചെയർമാൻ ആയിരുന്ന അദ്ദേഹം അടുത്തിടെ കോൺഗ്രസിലേക്ക് എത്തിയിരുന്നു.

ജോഡോ യാത്രക്കായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിൻറെ ഗുരുവായൂർ സന്ദർശനം. കേരളീയ വേഷത്തിൽ ആണ് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്..കനയ്യ ക്ഷേത്രത്തിന് മുന്നിൽ നിൽകുന്ന ചിത്രം കനയ്യ കുമാർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുണ്ടും കസവുമാണ് അണിഞ്ഞത്.

1

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കനയ്യ പങ്കുവയ്ക്കുന്നുണ്ട്. മുൻ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.
ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ കുമാർ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സിപിഐയുമായി പല അഭിപ്രായവ്യത്യാസവും ഉണ്ടായി. തുടർന്ന് സിപിഐ വിുകയും കോൺഗ്രസിൽ ചേരുകയും ചെയ്തു.

2

അതേസമയം,രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ​യാ​ത്ര സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ മലപ്പുറം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും എന്നാണ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചിരിക്കുന്നത്. 27ന് ​രാ​വി​ലെ 6.30ന് ​പു​ലാ​മ​ന്തോ​ൾ പാ​ലം വ​ഴി ജാ​ഥ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. പു​ലാ​മ​ന്തോ​ളി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന ജാ​ഥ ഉ​ച്ച​ക്ക് 12ന് ​പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ല​ത്ത് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി പി​രി​യും.

'കണ്ണൂര്‍ ആശുപത്രി കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നും'; എംവി ജയരാജന്‍'കണ്ണൂര്‍ ആശുപത്രി കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നും'; എംവി ജയരാജന്‍

3

ഉ​ച്ച​ക്കു ശേ​ഷം പ​ട്ടി​ക്കാ​ട്ടു നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കീ​ട്ട് ഏ​ഴോ​ടു​കൂ​ടി പാ​ണ്ടി​ക്കാ​ട്ട്​ സ​മാ​പി​ക്കും. 28ന് ​രാ​വി​ലെ 6.30ന് ​പാ​ണ്ടി​ക്കാ​ട്ടു​ നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര ര​ണ്ടു മ​ണി​യോ​ടു​കൂ​ടി കാ​ക്ക​ത്തോ​ട് പാ​ലം വ​ഴി പ്ര​വേ​ശി​ക്കും. ഇ​വി​ടെ പ​ദ​യാ​ത്ര​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ദേശീയപാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.

5

യാത്ര കടന്നു പോകാത്ത ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയ ക്രമം.തിരുവനന്തപുരം ജില്ലയിൽ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും

ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ടീച്ചര്‍; കേട്ടത് സത്യമാണെങ്കില്‍ ഇങ്ങനെ ചെയ്യും!!!ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ടീച്ചര്‍; കേട്ടത് സത്യമാണെങ്കില്‍ ഇങ്ങനെ ചെയ്യും!!!

English summary
Congress leader Kanhaiya Kumar visited the Guruvayur temple, During the Bharat Jodo Yatra, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X