മഡിയന്‍കൂലോം പാട്ടുത്സവത്തിനെത്തിയ ആചാരക്കാരെ അക്രമിച്ചു
കാഞ്ഞങ്ങാട്: പാട്ടുത്സവം നടന്നുകൊണ്ടിരിക്കെ മഡിയന്‍ കൂലോത്ത് ആചാരക്കാരെ അക്രമിച്ചു. തലക്ക് പരിക്കേറ്റ മുളവന്നൂരിലെ കെ. ഹരിദാസ്, എ. അരുണ്‍ എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ എഴുന്നള്ളത്തുമായി എത്തിയ സംഘം ആചാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു അക്രമമെന്ന് പറയുന്നു. പരിക്കേറ്റവര്‍ ബി.ജെ.പി അനുഭാവികളാണ്. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.

മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ അക്രമം നടന്നിരുന്നു. കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിനെ രണ്ടു വര്‍ഷം മുമ്പ് അക്രമിച്ചിരുന്നു. പീഠം എഴുന്നള്ളത്തിനിടെയാണ് അടോട്ട് വെച്ച് അക്രമിച്ചത്. സി.പി.എം പ്രവര്‍ത്തകരായിരുന്നു അക്രമത്തിന് പിന്നില്‍.












Click it and Unblock the Notifications