• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: സമര സഹായ സമിതി വാഹനജാഥ തുടങ്ങി

  • By desk

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം ജനകീയ ചര്‍ച്ചക്ക് തുടക്കമിട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വാഹനജാഥ ആരംഭിച്ചു. മാനന്തവാടി കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വ്വേ 238ല്‍പ്പെട്ട 12 ഏക്കര്‍ ഭൂമി തിരിച്ചുലഭിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം നിയമപോരാട്ടം നടത്തുന്നത്. 1978ല്‍ വനഭൂമിയല്ലെന്ന് ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവായിരുന്നു.

ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ വനംവകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയുംചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം ട്രിബ്യൂണല്‍ ഈ കേസ് വീണ്ടും പരിഗണിക്കുകയും 0.75 ഏക്കര്‍ ഭൂമിക്കു മാത്രം അവകാശം നല്‍കുകയും ചെയ്തു. വീണ്ടും 1995ല്‍ ജോര്‍ജും കുടുംബവും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 77നു മുമ്പുള്ള കൈവശം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ചു. വിശദമായ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം ഭൂമി ഇവര്‍ക്ക് പതിച്ചുനല്‍കാന്‍ 2007 ഏപ്രില്‍ 19ന് സര്‍ക്കാര്‍ ഉത്തരവായി.

2007 നവംബര്‍ 30ന് മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമിക്ക് നികുതി സ്വീകരിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കി. 1967ല്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ അവകാശമുണ്ടെന്ന മാനുഷിക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പിന്നീട് വീണ്ടും വനംവകുപ്പ് ജോര്‍ജിന്റെ കുടുംബത്തിന് എതിരാവുകയായിരുന്നു. ഇതിനിടെ രംഗത്തുവന്ന വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന സംഘടനയും ജോര്‍ജിനെതിരെ തിരിഞ്ഞു. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തന്നെ സ്‌പോണ്‍സേര്‍ഡ് സംഘടനയാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നിയമപോരാട്ടത്തില്‍ ജോര്‍ജിന്റെ കുടുംബത്തിന് എതിരായതും ഈ സംഘടനയുടെ നിയമ നടപടികളാണ്. ഇപ്പോഴും സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് അനുകൂലമായി എന്ത് തീരുമാനം എടുത്താലും ഇതുപോലുള്ള സംഘടനകളുടെ നിയമയുദ്ധം ജോര്‍ജിന്റെ കുടുംബത്തിന് എതിരാകുമെന്ന് സര്‍ക്കാരും ഭയക്കുന്നു. കലക്‌ട്രേറ്റിന് മുമ്പില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരസഹായസമിതി വിവിധ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുന്നത്.

കലക്‌ട്രേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഡോ.പി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പി പി ഷൈജല്‍ മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരിണത്തിന് ശേഷം കണിയാമ്പറ്റയില്‍ സമാപിച്ചു. സമാപന പരിപാടി അഡ്വ.വി ടി പ്രദീപ് കുമാര്‍(ഹരിതസേന സംസ്ഥാന ചെയര്‍മാന്‍)ഉദ്ഘാടനം ചെയ്തു.ബോസ് വട്ടമറ്റത്തില്‍ മുഖ്യപ്രഭാഷണം നടത്തി.നീതി ലഭിക്കാന്‍ ഈ കുടുംബം ആത്മഹത്യ ചെയ്യാണോ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ജാഥയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വി എസ് ജോസഫ്,സാം പി മാത്യു,സാലി റാട്ടക്കൊല്ലി, പി ടി പ്രേമാനന്ദന്‍,ഗഫൂര്‍ വേണ്ണിയോട്, ചാക്കോ,ദേവസ്യ,മുകുന്ദന്‍,അനില്‍ കരണി, പ്രദീപ്കുമാര്‍,വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

ക്യാപ്ഷന്‍

1. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ സമരസഹായസമിതി നടത്തുന്ന വാഹനജാഥ ഡോ. പി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യുന്നു

2. കാഞ്ഞിരത്തിനാല്‍ കുടുംബം കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരം

English summary
kanjirathinal land issue; people call for public discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X