കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിവ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുറന്നു

  • By Desk
Google Oneindia Malayalam News

പറവൂര്‍: പറവൂരിലെ കിടപ്പു രോഗികള്‍ക്ക് ഗുണമേന്മയോടു കൂടിയ പരിചരണവും സേവനവും സൗജന്യമായി നല്‍കുന്ന കനിവ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ ചേന്ദമംഗലം പാലിയം നടക്കു സമീപം പ്രവര്‍ത്തനം തുടങ്ങി. മുന്‍ എംപി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കനിവ് പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ട് ടി വി നിഥിന്‍ അദ്ധ്യക്ഷനായി. കനിവ് സെന്ററിന്റേയും, ഫിസിയോ തെറാപ്പി യൂണിറ്റിന്റേയും ഉദ്ഘാടനം ഡോ മനു വര്‍മ്മ നിര്‍വ്വഹിച്ചു.

palliatve

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യേശുദാസ് പറപ്പിള്ളി മുഖ്യ പ്രഭാഷണവും ഹോം കെയര്‍ യൂണിറ്റ് ഉദ്ഘാടനവും നടത്തി. നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ് കിടപ്പ് രോഗികള്‍ക്കുള്ള സഹായ വിതരണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി ഉദയന്‍ കനിവ് സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ടി ആര്‍ ബോസ്, പി ആര്‍ സൈജന്‍, കെ എം അംബ്രോസ്.അഡ്വ എം രാജേന്ദ്രന്‍, നിതാ സ്റ്റാലിന്‍, ടി ഡി സുധീര്‍, ഹണി, എന്‍ എസ് അനില്‍കുമാര്‍, കെ എ വിദ്യാനന്ദന്‍, കെ എന്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. ഡോക്ടറുടെ സേവനം ഉറപ്പാക്കി കൊണ് ജൂണ്‍ 15 മുതല്‍ സെന്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.

English summary
'kanivu' palliative care center opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X