പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവം; രണ്ടു വിദ്യാർഥികൾ കീഴടങ്ങി
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ പിവി പുഷ്പജയുടെ യാത്രയയപ്പു ദിവസം ആദരാഞ്ജലിയർപ്പിച്ചു പോസ്റ്റർ പതിക്കുകയും പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്യുകയും ചെയ്തുവെന്ന കേസിൽ രണ്ടു വിദ്യാർഥികൾ പോലീസിൽ കീഴടങ്ങി.
രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി പടന്നക്കാട് കുറുന്തൂർ മണക്കാൽ ഹൗസിലെ എം.പി.പ്രവീൺ (20), രണ്ടാം വർഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥി കാഞ്ഞങ്ങാട് കുന്നുമ്മൽ കാർത്തിക ഹൗസിലെ ശരത് ദാമോദർ (20) എന്നിവരാണു ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. ഹൊസ്ദുർഗ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി ഉപ്പള മുസോടി അനീസ് മൻസിലിലെ മുഹമ്മദ് അനീസ് (20) ആണു കേസിലെ ഒന്നാം പ്രതി. എസ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ് അനീസ്. പ്രിൻസിപ്പൽ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി മൂവർക്കുമെതിരെ പരാതി നൽകിയത്. മൂവരെയും കോളജിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications