കാഞ്ചനമാല എന്നു നിന്റെ മൊയ്തീനെതിരെ കേസ് കൊടുത്തതെന്തിന്?
കോഴിക്കോട്: കാഞ്ചനമാലയുടെ സ്വപ്‌നങ്ങളും ജീവിതവും യാഥാര്‍ത്ഥ്യമാകാന്‍ ആര്‍.എസ് വിമലിന്റെ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം സഹായകമായിട്ടുണ്ടെന്നു തന്നെ പറയാം. ചിത്രം പുറത്തിറങ്ങിയതോടെയാണ് കാഞ്ചനമാലയും മൊയ്തീനും എല്ലാ മലയാളികള്‍ക്കും സുപരിചിതരായത്. തമിഴ് സിനിമാ ലോകം വരെ കാഞ്ചനമാലയുടെ കഥ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, ഇത്രയൊക്കെ വിജയങ്ങള്‍ ഉണ്ടായിട്ടും കാഞ്ചനമാല അസ്വസ്ഥയായിരുന്നു.
ഇതിനിടയില്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനെതിരെ കാഞ്ചനമാല കേസും നല്‍കിയിരുന്നു. എന്തിനായിരുന്നു കാഞ്ചനമാല എന്നു നിന്റെ മൊയ്തീന്റെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയത്? അതേസമയം, ഇപ്പോള്‍ കേസ് പിന്‍വലിച്ചെന്നും പ്രശസ്ത താരം ദിലീപ് പറഞ്ഞിട്ടാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ തന്നെ അസ്വസ്ഥമാക്കി
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം തന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുംവിധം അസ്വസ്ഥമാക്കിയെന്നാണ് കാഞ്ചനമാല മുന്‍പ് പറഞ്ഞത്. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയെന്നുമാണ് പറയുന്നത്.

ഇപ്പോള്‍ കേസ് പിന്‍വലിച്ചു
എന്നാല്‍, കാഞ്ചനമാല തന്നെ ഇപ്പോള്‍ ആ കേസ് പിന്‍വലിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രവര്‍ത്തകരോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നാണ് കാഞ്ചനമാല പറഞ്ഞത്.

ദിലീപ് ഇടപ്പെട്ടതു കൊണ്ട്
കാഞ്ചനമാലയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്തിയ ദിലീപ് ഇടപ്പെട്ടതു കൊണ്ടാണ് പ്രശ്‌നം തീര്‍ന്നതെന്നും പറയുന്നു. ദിലീപ് പറഞ്ഞതു കൊണ്ടു മാത്രമാണ് കേസ് പിന്‍വലിച്ചതെന്നും കേള്‍ക്കുന്നു. സിനിമാപ്രവര്‍ത്തകരും കാഞ്ചനമാലയും തമ്മിലുള്ള പ്രശ്‌നത്തില്‍ ദിലീപ് ഇടപ്പെടുകയായിരുന്നു.

സേവാമന്ദിര്‍
ബിപി മോയ്തീന്‍ സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം പൂര്‍ത്തിയാകുമ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിലീപ് കാഞ്ചനമാലയുടെ മനസ് മാറ്റുകയായിരുന്നു.












Click it and Unblock the Notifications