ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു
കാഞ്ഞങ്ങാട്: ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ മകന്‍ തോമസ് എം.കാപ്പ(20)നാണ് കാറപകടത്തില്‍ മരിച്ചത്.
കാനഡയില്‍ ഉപരിപഠനം നടത്തുകയാണ്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്ന് എത്തിയവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ട് വിട്ട് മടങ്ങുമ്പോഴാണ് അപകടം.

തോമസ് സഞ്ചരിച്ച് കാറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്. സില്‍വിയാണ് മാതാവ്. ഏക സഹോദരി തെരേസ മാവുങ്കാല്‍ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.












Click it and Unblock the Notifications