Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ അടി; പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചു, ആവശ്യമില്ലെന്ന്

ദില്ലി: പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ മതിയായ സൗകര്യം രാജ്യത്തുണ്ടെന്ന് കാണിച്ചാണ് നടപടി. 2008-09 ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍ കോച്ച് ഫാക്ടറിയാണ് പത്ത് വര്‍ഷത്തിന് ശേഷം ഉപേക്ഷിക്കുന്നത്.

Train

കേന്ദ്രസര്‍ക്കാര്‍ തീരുമാനം റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ എംബി രാജേഷ് എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ ബിഇഎംഎല്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് അറിയിച്ചിരുന്നില്ല. മാത്രമല്ല, പദ്ധതിക്ക് വേണ്ടി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പത്ത് വര്‍ഷം മുമ്പാണ് റെയില്‍വെ കോച്ച് ഫാക്ടറി കേന്ദ്രം പ്രഖ്യാപിച്ചത്. 2012ലെ ബജറ്റില്‍ സംയുക്ത സംരഭമായി പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇത്രയും പുരോഗമിച്ചിരിക്കെയാണ് പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്.

ഇത്തരമൊരു ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാട്. നിലവില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ മതിയായ കോച്ച് ഫാക്ടറികള്‍ രാജ്യത്തുണ്ട്. സമീപ ഭാവിയില്‍ ആവശ്യമുള്ള കോച്ചുകള്‍ നിര്‍മിക്കാനും സംവിധാനമുണ്ടെന്നും റെയില്‍വെ അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+