കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം: ജനകീയമാര്‍ച്ച് സമരം നടക്കുന്ന കല്ക്‌ട്രേറ്റ് പടിക്കലെത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അന്യായമായി വനംവകുപ്പ് തടഞ്ഞു വച്ചിരിക്കുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി അവര്‍ക്ക് നിരുപാധികം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ മെയ് 8ന് കാഞ്ഞിരത്തിനാല്‍ ഭൂമിയില്‍ നിന്ന് ആരംഭിച്ച ജാഥ 65 കിലോമീറ്റര്‍ പീന്നീട് കളക്ടറേറ്റ് പടിക്കല്‍ എത്തി ചേര്‍ന്നു. കാഞ്ഞിരത്തിനാല്‍ കുടുംബം ഗാന്ധി മാര്‍ഗത്തിലൂടെ നടത്തി വന്ന സമരം 1000 ദിവസം പിന്നിട്ടുമ്പേള്‍ വയനാടന്‍ ജനതകീടയില്‍ ചര്‍ച്ചയക്കാന്‍ സമരസഹായ സമിതിക്ക് കഴിഞ്ഞു.

ജനകീയ മാര്‍ച്ച് വടക്കനാട് സമരത്തിന് നേതൃത്വം നല്‍കിയ ഫാ.ജോബി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി പി ഷൈജല്‍ സ്വാഗതം പറഞ്ഞു.ഫാ.ജോസ് കൊച്ചറക്കല്‍, പി സി തോമസ്,റസാക്ക് കല്‍പ്പറ്റ,അഡ്വ.വി ടി പ്രദീപ് കുമാര്‍,ബോബി സക്കറിയ,ഗഫൂര്‍ വേണിയേട്,സാലി റട്ടക്കെല്ലി സാം പി മാത്യു, പി എ അഗസ്റ്റിന്‍,പി ടി പ്രേമാനന്ദന്‍, വര്‍ക്കി ആമ്പശേരി, എന്നിവര്‍ സംസാരിച്ചു.

land

ബോസ് വട്ടമറ്റത്തില്‍,വി എസ് ജോസഫ്, ചാക്കോ കണിയാമ്പറ്റ,ജോസ് പുന്നശോരി,മുകുന്ദന്‍, ഇബ്രാഹിം തേങ്ങില്‍,ജോസ് പാലയണ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കളക്ടറുടെ ചേമ്പറില്‍ സമരസഹായ സമിതി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ മെയ് 15ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വനം റവന്യൂ വകുപ്പ് സെക്രട്ടറിമാരും കളക്ടറും പങ്കെടുക്കുന്ന മീറ്റിംഗ് നടക്കും എന്ന് കളക്ടര്‍ അറിയിച്ചു.സമരസഹായ സമിതിയുടെ നേതാക്കള്‍ 14ന് ചീഫ് സെക്രട്ടറിയെയും വനം റവന്യൂ വകുപ്പ് സെക്രട്ടറിമാരെ കണ്ട് ചര്‍ച്ച നടത്തും.

English summary
kanjirathinal land dsipute reached collectorate office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X