കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം; പാതിരാക്കൂട്ടിരിപ്പ് സമരവുമായി സമരസഹായസമിതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നീതിക്ക് വേണ്ടി കാഞ്ഞിരത്തിനാല്‍ ജെയിംസ് നടത്തുന്ന സമരം മൂന്ന് വര്‍ഷം തികയാറായിട്ടും പ്രശ്‌നപരിഹാരം ഇനിയും അകലെയാണ്. ഭരണത്തിലെത്തിയാല്‍ കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ ഭൂമി തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും ഇടത് എം എല്‍ എമാര്‍ ഇതുവഴിയെ തിരിഞ്ഞുനോക്കാറില്ല. ഈ സാഹചര്യത്തിലാണ് കലക്‌ട്രേറ്റിന് മുമ്പില്‍ ജെയിംസ് നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി പ്രതിഷേധപ്രക്ഷോഭങ്ങളുമായി സമരസഹായ സമിതി മുന്നിട്ടിറങ്ങുന്നത്.

കാല്‍നട പ്രചരണയാത്രയടക്കം നിരവധി സമരപരിപാടികള്‍ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു അനുകൂല നിലപാടുമുണ്ടാകാത്ത സാഹചര്യത്തിലാണ് ജില്ലാകലക്‌ട്രേറ്റിന് മുമ്പില്‍ സമരസഹായസമിതി ജെയിംസിന്റെ സമരത്തിന് പിന്തുണയുമായി പാതിരാക്കൂട്ടിരിപ്പ് സമരം നടത്തിയത്. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കോരിച്ചെരിയുന്ന മഴയെത്തും കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് ഐക്യപ്പെട്ടു കൊണ്ട് ഒരു രാത്രി മുഴുവനും കര്‍ഷകര്‍ ഈ കുടുംബത്തോടപ്പം കഴിഞ്ഞു കൊണ്ട് പാതിരാകൂട്ടിരിപ്പ് നടത്തിയത്. നിരവധി പേരാണ് പാതിരാക്കൂട്ടിരിപ്പ് സമരത്തിനെത്തിയത്. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയമസഭക്ക് മുന്നില്‍ ഈ മാസം 19ന് ശ്രദ്ധ ക്ഷണിക്കല്‍ സമരവും, 20ന് പ്രതിഷേധവലയും സമരസഹായസമിതിയുടെ നേതൃത്വത്തില്‍ നടത്തും. മാനന്തവാടി കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വ്വേ 238ല്‍പ്പെട്ട 12 ഏക്കര്‍ ഭൂമി തിരിച്ചുലഭിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം നിയമപോരാട്ടം നടത്തുന്നത്. 1967ല്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ അവകാശമുണ്ടെന്ന മാനുഷിക പരിഗണനയാണ് ഇനി ഈ കുടുംബത്തിന് വേണ്ടത്.

news

എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും അതുണ്ടാവുന്നില്ല. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിയസഭാക്ക് മുന്നില്‍ ജൂണ്‍ 19ന് ശ്രദ്ധ ക്ഷണിക്കല്‍ സമരവും 20ന് പ്രതിഷേധ വലയവും നടത്തും. പതിരാകൂട്ടിരിപ്പ് സമരം ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.നമ്മുടെ നാട്ടില്‍ നിയമമുണ്ട് നിയമ വാഴ്ച ഇല്ലന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി പി ഷൈജലിന്റെ നേതൃത്വത്തലാണ് കൂട്ടിരിപ്പ് സമരം നടത്തിയത്. അഡ്വ.പ്രദീപ്കുമാര്‍,ബോസ് വട്ടമറ്റത്തില്‍,വി.എസ് ജോസഫ്, വി.ഗഫൂര്‍,പി.ടി പ്രേമാനന്ദന്‍,ദേവസ്യ ബത്തേരി,എം സുരേന്ദ്രന്‍,ജോസ് പുന്നക്കല്‍,ജേക്കബ് എന്നിവര്‍ സംസാരിച്ചു.

English summary
kanjirathinal land issue strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X