കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളപ്പിറവി ദിനത്തിൽ കന്നഡ വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക് സമരം

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: കേരളപ്പിറവി ദിനത്തിൽ കാസർഗോഡ് ഗവ.കോളേജിലെ കന്നഡ വിദ്യാർത്ഥികൾ പഠിപ്പുമുടക്ക് സമരവും കരിദിനവും ആചരിച്ചു. പ്രിൻസിപ്പാളിന്റെ മുറി ഉപരോധിച്ച കന്നഡ വിദ്യാർത്ഥികൾക്കെതിരെ മലയാളം ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കറുത്ത ബാഡ്ജ് ധരിച്ച് കോളേജിലെത്തിയ കന്നഡ വിഭാഗം വിദ്യാർത്ഥികൾ പഠിപ്പ് മുടക്കുകയും പ്രിൻസിപ്പലിനെ ഉപരോധിക്കുകയുമായിരുന്നു. മലയാള ഭാഷയെ അധിക്ഷേപിക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ചായിരുന്നു മലയാളം വിഭാഗം വിദ്യാർത്ഥികൾ ഇവർക്കെതിരെ തിരിഞ്ഞത്.

kannada

രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്... രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്...

വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായതോടെയാണ് പോലീസ് ഇടപെട്ടത്. കന്നഡ വിഭാഗം വിദ്യാർത്ഥികൾ സമരം തുടരുകയാണ്. മലയാളം വിഭാഗം വിദ്യാർത്ഥികളെ പോലീസ് ഇടപെട്ട് നീക്കി. തങ്ങൾ ഇപ്പോൾ തന്നെ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകൾ പഠിക്കുന്നുണ്ടെന്നും മലയാള ഭാഷ കൂടി അടിച്ചേൽപ്പിക്കുന്നത് മൂലം തങ്ങൾക്ക് പഠന ഭാരം കൂടുകയാണെന്നുമാണ് കന്നഡ വിദ്യാർത്ഥികൾ വിശദീകരിക്കുന്നത്. കന്നഡ വിദ്യാർത്ഥികളുടെ സമരം മൂലം മറ്റ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാത്ത സ്ഥിതിയാണ് അതുകൊണ്ട് തന്നെ സമരം തുടരാൻ അനുവദിക്കില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.

kannada_1

എല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ലഎല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ല

സമരം ഒത്തുതീർപ്പാകുന്നതിന് പ്രിൻസിപ്പാളും പോലീസും സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളും പ്രിനിസിപ്പാളിന്റെ മുറിയിൽ ചർച്ച നടത്തി വരികയാണ്. കന്നഡ ഭാഷയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലയിൽ കന്നട വിഭാഗം സംഘടനകൾ കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

kannda_2
English summary
kannada students bunk class on 'keralapiravi' day in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X