'ഫോട്ടോ എഡിറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്".. ടൈം മാഗസിന്‍ ഫോട്ടോഷോപ്പ് ന്യായീകരിച്ച് കണ്ണന്താനം
Recommended Video

കൊച്ചി: ടൈം മാഗസിന്‍ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വെച്ച കേന്ദ്ര മന്ത്രി കണ്ണന്താനം വിമര്‍ശനത്തിനും പരിഹാസത്തിനും ഇരയായിരുന്നു. ഇപ്പോള്‍ ഫോട്ടോഷോപ്പിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഫോട്ടോഷോപ്പ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അല്ലേ, എല്ലാവരും ഫോട്ടോഷോപ്പ് ചെയ്യും. ഇത് ആദ്യ സംഭവമൊന്നുമല്ല, പിന്നെ ടൈം മാഗസിന്‍റെ 100 യുവനേതാക്കളുടെ പട്ടികയില്‍ തന്‍റെ പേരും മുന്‍പ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കവര്‍ ചിത്രത്തില്‍ തന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്. പരിഹസിക്കുന്നവര്‍ അന്നത്തെ ചിത്രമെടുത്തൊന്ന് നോക്കണം. അന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളി താന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പടം ഫോട്ടോഷോപ്പ് ചെയ്തതില്‍ തെറ്റില്ലെന്നും കണ്ണംന്താനം പറഞ്ഞു.
1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം കൂടി ചേര്‍ത്തുവെച്ച് കണ്ണന്താനം പ്രചരണം നടത്തിയത്. അന്നത്തെ ടൈംമാഗസിന്‍റെ യഥാര്‍ത്ഥ കവര്‍ ചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം.
ലോകമെമ്പാടുമുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പ്രത്യേക ലക്കത്തില്‍ ദീപശിഖയുടെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്താണ് കണ്ണന്താനത്തിന്‍റെ പ്രചരണം.
എറണാകുളത്ത് മത്സരം ഇങ്ങനെ! കണ്ണന്താനം മുന്നേറുമോ, കണക്കുകള്‍ പറയുന്നത്


Click it and Unblock the Notifications