Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണന്‍ ദേവന്‍ ബംഗ്ലാവുകള്‍ ഇനി ടൂറിസത്തിന് ഉപയോഗിക്കും

കൊച്ചി: മൂന്നാറിലെ ടാറ്റായുടെ കണ്ണന്‍ ദേവന്‍ ബംഗ്ലാവുകള്‍ ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ്. ടൂറിസം ലൈസന്‍സ് ആവശ്യത്തിനായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ നേരത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

കണ്ണന്‍ ദേവന്റെ കൈയ്യിലുള്ള ഭൂമി നിയമാനുസൃതമല്ലാത്തതാണെന്ന കാരണം കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിദേശ കമ്പനി കണ്ണന്‍ ദേവന് ഭൂമി കൈമാറിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയല്ലെന്നും ഭൂമി കൈമാറ്റം നടത്തിയത് നിയമവിരുദ്ധമായാണെന്നും റവന്യൂവകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു.

kannan-devan

എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതി തള്ളി. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ബംഗ്ലാവുകള്‍ക്ക് നിയമാനുസൃതമായ ലൈസന്‍സുകള്‍ ഉണ്ടെങ്കില്‍ അവ ടൂറിസം ആവശ്യത്തിനായി ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മറ്റു തടസങ്ങളൊന്നും ഇല്ലെങ്കില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് മൂന്നാര്‍ പഞ്ചായത്തിന് ലൈസന്‍സ് അനുവദിക്കേണ്ടിവരും.

തൊഴിലാളികള്‍ക്ക് വേതനം കൂട്ടിനല്‍കാമെന്ന് കരാറില്‍ ഏര്‍പ്പെട്ടതോടെ തോട്ടം മേഖല കനത്ത നഷ്ടത്തിലാകുമെന്നാണ് കണ്ണന്‍ ദേവന്‍ കമ്പനി നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ കമ്പനി ടൂറിസം അടക്കമുള്ള മേഖലയിലേക്ക് മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+