ടാറ്റായെ മുട്ടുകുത്തിക്കാന്‍ മൂന്നാറിലെ തൊഴിലാളികള്‍
മൂന്നാര്‍: ബഹുരാഷ്ട്ര കമ്പനിയായ ടാറ്റായുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ചരിത്രപരമായ ഒരു സമര വിജയത്തിന്റെ വക്കിലാണ്. തൊഴിലാളി സംഘടനകളുടെ സഹായമില്ലാതെ ഏതാണ്ട് നാലായിരത്തോളം വരുന്ന തൊഴിലാളികളാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
നാളുകളായി സംഘടനകള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ തണുപ്പന്‍ നിലപാട് സ്വീകരിച്ചതോടെയാണ് തൊഴിലാളികള്‍ നേരിട്ട് രംഗത്തെത്തിയത്. സമരം തുടങ്ങി എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല, സമരം തുടങ്ങിയശേഷം പിന്തുണയുമായെത്തിയ രാഷ്ട്രീയക്കാരെ തൊഴിലാളികള്‍ അടുപ്പിച്ചതുമില്ല.

സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ തൊഴില്‍ സമരപരിഹാരത്തിന് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികള്‍ രോഷാകുലരായതോടെ തിരിച്ചുപോവുകയായിരുന്നു. സമരം, വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കുമെന്നാണ് സര്‍ക്കാരിന് ലഭിച്ച ഇന്റലിസജന്‍സ് റിപ്പോര്‍ട്ട്. സ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ അത് വന്‍ ദുരന്തത്തിലേക്ക് വഴിതെളിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
തമിഴ് സംഘടനകളുടെ സാന്നിദ്ധ്യം സമരത്തിനുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് അക്കാര്യം തള്ളിക്കളഞ്ഞു. വിഎസ് അച്യുതാനന്ദന്‍ അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ഏതു നേതാക്കളെത്തിയാലും ബോണസ്, കൂലി വര്‍ധന ആവശ്യത്തില്‍ ഒരടി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച തൊഴിലാളികള്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്‍മാറില്ലെന്ന് അറിയിച്ചുകഴിഞ്ഞു.












Click it and Unblock the Notifications