കണ്ണന്റെ ജസ്ന; ഇത് ശ്രീകൃഷ്ണന്റെ കട്ട ഫാന്‍ ജസ്ന സലീം
കോഴിക്കോട്: ശ്രീകൃഷ്ണന്റെ ഇത്രയും കട്ട ഫാന്‍ കേരളത്തിലുണ്ടാകുമോ എന്ന് തന്നെ സംശയമാണ്. കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെ പോലെ. ശ്രീകൃഷ്ണന്റെ ചിത്രം വരക്കുകയും അതിലൂടെ തന്റെ ഉപജീവനമാര്‍ഗം കണ്ടെത്തയിരിക്കുകയാണ് കൊയിലാണ്ടി പുളിയിരിക്കുന്നത്കാരിയായ ജസ്ന. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്രീകൃഷ്ണനെ മാത്രമാണ് ജസ്ന വരക്കുന്നത്. ചിത്രം വരക്കാന്‍ പഠിച്ചിട്ടില്ലെങ്കിലും കൃഷ്ണനെ കൃത്യമായി ഭംഗിയില്‍ ജസ്ന വരച്ച് പൂര്‍ത്തിയാക്കും.

കൗതുകത്തിന്റെ പുറത്താണ് ജസ്ന ശ്രീകൃഷ്ണന്റെ ചിത്രം വരക്കാന്‍ ആരംഭിച്ചത്. കുഞ്ഞുനാള് മുതല്‍ വീട്ടുകാര്‍ കണ്ണാ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അന്നൊന്നും കണ്ണനെ കുറിച്ച് ഒരു അറിവോ എന്തിനേറെ കണ്ണനെ ജസ്ന കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. പിന്നീട് കല്യാണത്തിന് ശേഷം ഭര്‍ത്താവ് സലീമാണ് കണ്ണനെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കാട്ടി തന്നത്. കണ്ടപ്പോള്‍ തന്നെ കണ്ണനോട് ഇഷ്ടം തോന്നിയെങ്കിലും ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് വീട്ടിലെ ഒരു പേപ്പറില്‍ ശ്രീകൃഷ്ണന്റെ ഫോട്ടോ കണ്ടു ആ ഫോട്ടോയാണ് ജസ്ന ആദ്യമായി വരച്ചത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആ ചിത്രം ഒരു നമ്പൂതിരി കുടുംബത്തിന് സമ്മാനമായും നല്കി ജസ്ന. ആ ചിത്രം കണ്ട് നിരവധി പേരാണ് ജസ്നയെ ശ്രീകൃഷ്ണന്റെ ചിത്രം വരക്കുവാനായി സമീപിച്ചത്. അങ്ങനെ അതൊരു ഉപജീവനമാര്വുഗമായി കൊണ്ടു പോകുകയും ചെയ്തു. വീടിനു പണിക്ക് ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു കൃഷ്ണചിത്രത്തിനു ഡിമാന്‍ഡ് കൂടിയതും അതുമൂലം താന്‍ രക്ഷപ്പെട്ടതും. ഒരു ഇസ്ലാം മത വിശ്വാസിയായ യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നത് മാത്രമായിരുന്നില്ല ആളുകള്‍ക്ക് കൗതുകം. മറിച്ച് ജസ്ന വരച്ച ചിത്രം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കുന്ന അനുഭവം കൂടി ഉണ്ടായതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയായിരുന്നു.

അഞ്ഞൂറിലധികം കൃഷ്ണ ചിത്രങ്ങള്‍ ജസ്ന വരച്ചുവെങ്കിലും ജസ്നക്ക് അപ്പോഴൊന്നും കൃഷ്ണനെ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്നക്ക് അതിനുള്ള ഭാഗ്യവുമുണ്ടായി. സ്വന്തം നാട്ടിലല്ലെങ്കിലും പത്തനതിട്ടയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണനെയാണ് ജസ്ന കണ്ടത്. ഒരു ശ്രീകൃഷ്ണ വിഗ്രഹം ആദ്യമായാണ് ജസ്ന കാണുന്നത്. ആ ക്ഷേത്രത്തില്‍ ജസ്ന വരച്ച ഒരു സമര്‍പ്പിക്കുകയും ചെയ്തു. കണ്ണന് വെണ്ണയുണ്ണുന്ന ചിത്രമാണ് ഉളനാട് ക്ഷേത്രത്തില്‍ ജസ്ന സമര്‍പ്പിച്ചത്. കൂടാതെ സിനിമാ താരങ്ങളായ മനോജ് കെ ജയനും, ദിലീപിനും ജസ്ന ചിത്രം വരച്ച് നല്‍കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും എതിര്‍പ്പുകളും പല ഭാഗത്തു നിന്നും ജസ്നക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. ഒരു മുസ്ലിം യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുകയെന്നതിനെ എതിര്‍ത്ത്കൊണ്ട് സ്വന്തം വീട്ടുകാര്‍ തന്നെ രംഗത്ത് വന്നിരുന്നു. ആദ്യമായി ചിത്രം വരച്ചപ്പോള്‍ ഭര്‍ത്താവിനെയാണ് ജസ്ന കാണിച്ചത്. ഭര്‍ത്താവ് സലീം പൂര്‍ണ പിന്തുണയും നല്കി. എന്നാല്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു ആശങ്ക. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ഒപ്പം നിന്നുവെങ്കിലും ജസ്നയുടെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഉപ്പയും ഉമ്മയും എതിര്‍ത്തുവെങ്കിലും പിന്നീട് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്ലപിന്തുണക്കുകയായിരുന്നവെന്ന് ജസ്ന ഒരു അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഉമ്മയുടെ വീട്ടുകാര്‍ ഇപ്പോഴും എതിര്‍ത്ത് തന്നെയാണ് നില്‍ക്കുന്നത്. അവര്‍ ഇപ്പോഴും രൂക്ഷമായി തന്നെയാണ് ജസ്നയോട് പ്രതികരിക്കുന്നതെന്നും ജസ്ന അഭിമുഖത്തില്‍ പറയുന്നു.

സാമൂഹ മാധ്യമങ്ങളിലും ജസ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്്ലിം കുട്ടി എങ്ങനെയാണ് ശ്രീകൃഷ്ണന്റെ ചിത്രം വരക്കുക, മമ്മൂട്ടിക്ക് സേതു രാമയ്യരായി അഭിനയിക്കാമെങ്കില്‍ ജസ്നക്ക് ശ്രീകൃഷ്ണനെ വരക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ നിരവധി കമന്റുകളാണ് ജസ്നയുടെ ഓരോ പോസ്റ്റിനടയിലും പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ ഏല്‍പ്പിച്ച് കൊടപുത്താല് മാത്രമാണ് ജസ്ന വരച്ച് നല്‍കുന്നതെന്നും. എന്തിനാണ് തന്നോട് മാത്രം ഇത്ര ക്രൂരത കാണിക്കുന്നെന്നുമാണ് ജസ്ന ചോദിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീകൃഷ്ണന്റെ ചിത്രം നല്‍കുക എന്ന ആഗ്രഹമാണ് ജസ്നക്ക്. 2016ല്‍ കോഴിക്കോട് പ്രധാനമന്ത്രി എത്തിയപ്പോള്‍ ചിത്രവുമെടുത്ത് അദ്ദേഹത്തിന് സമ്മാനിക്കുവാനായി പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സമയമില്ലെന്നറിഞ്ഞപ്പോള് ചിത്രം നല്‍കാതെ മടങ്ങുകയായിരുന്നു ജസ്ന. എവിടെയെങ്കിലും വച്ച് കണുമെന്നും അന്ന് പ്രധാനമന്ത്രി തന്റെ ചിത്രം വാങ്ങണമെന്നും മാത്രമാണ് ജസ്നക്ക് അപേക്ഷിക്കാനുള്ളത്.
Recommended Video
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications