കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു.. പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!

Google Oneindia Malayalam News

Recommended Video

cmsvideo
മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ട് കണ്ണന്താനം

കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെല്ലാം തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കണക്കുകൂട്ടലുകളിലാണ്. എന്നാല്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം മാത്രം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. നടന്‍ മമ്മൂട്ടിക്ക് ഹുങ്കാണെന്ന് പറഞ്ഞാണ് ആദ്യം കണ്ണന്താനം വിവാദമുണ്ടാക്കിയത്.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനം ട്രോളുകള്‍ നിറഞ്ഞു. മമ്മൂട്ടിയെ തിരുത്താന്‍ കണ്ണന്താനം ശ്രമിച്ചെങ്കിലും അതും പാളിപ്പോവുകയായിരുന്നു. ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ കുഴിയില്‍ വീണ് കണ്ണന്താനത്തിന്റെ കാലും ഉളുക്കിയിരിക്കുകയാണ്.

മമ്മൂട്ടിയോട് ചൊടിച്ച് കണ്ണന്താനം

മമ്മൂട്ടിയോട് ചൊടിച്ച് കണ്ണന്താനം

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോഴും വാര്‍ത്താ തലക്കെട്ട് തന്നെയാണ്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പി രാജീവും ഹൈബി ഈഡനും നല്ല സ്ഥാനാര്‍ത്ഥികളാണ് എന്ന് മമ്മൂട്ടി പ്രതികരിച്ചിരുന്നു. മമ്മൂട്ടി തന്നെക്കുറിച്ച് പറയാതിരുന്നതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.

വെറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയല്ല

വെറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയല്ല

മമ്മൂട്ടി എന്ന മഹാനടനോട് തനിക്ക് അങ്ങേയറ്റത്തെ ബഹുമാനം മാത്രമേ ഉളളൂ. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ നല്ലതാണ് എന്ന് പറയുന്നത് ശരിയല്ല. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്, അല്ലാതെ വെറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയല്ലെന്നും കണ്ണന്താനം പറഞ്ഞു.

മകനെ വീട്ടിലേക്ക് അയച്ചു

മകനെ വീട്ടിലേക്ക് അയച്ചു

പ്രതികരണമറിയാന്‍ താന്‍ മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ചെന്നും കണ്ണന്താനം പറഞ്ഞു. മമ്മൂട്ടി വീട്ടില്‍ ഇല്ലായിരുന്നു. ഭാര്യ സുഹൃത്ത് മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് മകന് കൊടുത്തു. മമ്മൂട്ടിയുടെ പ്രസ്താവനയിലെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞ് മാറ്റിപ്പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് തിരുത്താന്‍ അദ്ദേഹം തയ്യാറായില്ലെന്നും കണ്ണന്താനം പറഞ്ഞു.

മമ്മൂട്ടിക്ക് ഓർമയുണ്ടോ ആവോ

മമ്മൂട്ടിക്ക് ഓർമയുണ്ടോ ആവോ

മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ ചെമ്പില്‍ ആദ്യമായി അനുമോദന യോഗം സംഘടിപ്പിച്ചത് അന്നത്തെ കോട്ടയം കളക്ടര്‍ ആയിരുന്ന താനായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. അത് അദ്ദേഹത്തിന് ഇപ്പോള്‍ ഓര്‍മയുണ്ടോ എന്നറിയില്ല. പിന്നീട് തങ്ങള്‍ക്കിടയില്‍ സൗഹൃദമോ കൂടിക്കാഴ്ചകളോ ഉണ്ടായിരുന്നില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

മോഹൻലാൽ വിനയമുളള മനുഷ്യൻ

മോഹൻലാൽ വിനയമുളള മനുഷ്യൻ

താന്‍ മോഹന്‍ലാലിനെ കാണാന്‍ പോയത് ഒരു ഇഷ്ടത്തിന്റെ പുറത്താണ്. അദ്ദേഹം വളരെ വിനയമുളള മനുഷ്യനാണെന്നും കണ്ണന്താനം പറഞ്ഞു. മോഹന്‍ലാല്‍ ദില്ലിയില്‍ നിന്നും പ്രധാനമന്ത്രിയെ കണ്ട് തിരികെ വരുമ്പോള്‍ തങ്ങള്‍ ഒരു ഫ്‌ളൈറ്റില്‍ ആയിരുന്നു വന്നത്. അന്നത്തെ ആ സൗഹൃദത്തിന്റെ പുറത്താണ് മോഹന്‍ലാലിനെ കാണാന്‍ പോയതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

മൂന്നാമൻ മോശക്കാരനാണോ

മൂന്നാമൻ മോശക്കാരനാണോ

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായ മമ്മൂട്ടി തിരഞ്ഞെടുപ്പ് ദിവസം ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ നല്ലതാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മൂന്നാമന്‍ മോശക്കാരനാണ് എന്നാണല്ലോ. അത് ശരിയല്ല എന്നാണ് താന്‍ പറഞ്ഞത് എന്നും ആ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും കണ്ണന്താനം പ്രതികരിച്ചു.

കുഴിയിൽ വീണു

കുഴിയിൽ വീണു

മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദം ഒരു വശത്ത് നില്‍ക്കുമ്പോള്‍ കുഴിയില്‍ വീണ് കാലുളുക്കുക കൂടി ചെയ്തിരിക്കുകയാണ് കണ്ണന്താനം. തിരഞ്ഞെടുപ്പ് കഴിഞ്ഞുളള ആദ്യത്തെ ദിവസം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതിനിടെയാണ് കണ്ണന്താനം വഴിയിലെ കുഴിയില്‍ വീണത്.

തിരഞ്ഞെടുപ്പിൽ വീഴില്ല

തിരഞ്ഞെടുപ്പിൽ വീഴില്ല

കൊച്ചി കോര്‍പ്പറേഷന് മുന്നിലുളള കുഴിയിലാണ് കണ്ണന്താനം വീണത്. മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ നിന്നും റോഡിലേക്ക് ഇറങ്ങി നടന്നപ്പോള്‍ ആയിരുന്നു വീഴ്ച. കുഴിയില്‍ വീണെങ്കിലും തിരഞ്ഞെടുപ്പില്‍ വീഴില്ലെന്ന് കണ്ണന്താനം പറയുന്നു. മോഹന്‍ലാലിന് കൊടുത്ത വാക്ക് പാലിച്ച് കുടുംബ സമേതം തിയറ്ററില്‍ പോയി ലൂസിഫര്‍ കാണുകയും ചെയ്തു കണ്ണന്താനം.

'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്

'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ

English summary
Kannanthanam sent son to Mammootty's house, but he refused to correct his words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X