കണ്ണീരില്‍ കുതിര്‍ന്ന് കേരളം: പ്രതിഷേധവുമായി യുവമോര്‍ച്ച കലക്ട്രേറ്റ് ഉപരോധിച്ചു
കല്‍പ്പറ്റ: കണ്ണീരില്‍ കുതിര്‍ന്ന് കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലാകമ്മിറ്റി വയനാട് കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി. യുവമോര് ഉപരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.എസ്.സി ഡ്രൈവേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രവര്‍ത്തകരും കലക്ട്രേറ്റിന് മുമ്പിലെത്തിയതോടെ ഉപരോധസമരം കൂടുതല്‍ ആവേശത്തിലായി. രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ച ഉപരോധ സമരം 12 മണിക്ക് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ അവസാനിച്ചു.
കേരളം ഭരിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടമാണെന്നും പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന കിരാത നടപടികളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ കുറ്റപ്പെടുത്തി. പോലീസിനെ എല്ലാത്തരത്തിലും രാഷ്ട്രീയവല്‍ക്കരിക്കുന്ന നടപടികളുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുവാക്കളുടെ പ്രതീക്ഷയായ സര്‍ക്കാര്‍ ജോലി ഇന്ന് കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. അപ്രാഖ്യാപിത നിയമന നിരോധനം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സംഘടിച്ച് സമരവുമായി തെരുവുകളിലാണ്. പല റാങ്ക് ലിസ്റ്റുകളും കാലാവധി പൂര്‍ത്തിയായിട്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കുന്ന പല തസ്തികകളിലും സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ദിവസവേതനക്കാരായി നിയമിക്കുകയാണ്.

യുവജനങ്ങളെ എല്ലാത്തരത്തിലും വഞ്ചിക്കുന്ന സര്‍ക്കാരായി ഇടതുസര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു. പി.ജി ആനന്ദ് കുമാര്‍, ടി.കെ ബിനീഷ്, സുധീഷ് ഓടപ്പള്ളം, വി.നാരായണന്, പി.വി ന്യൂട്ടന്,ടി.എം സുബീഷ്, കെ.കെ അരുണ്‍, വിപിന്‍ദാസ്, രാജീവ് എം.ആര്, കെ.പി മധു, അല്ലി റാണി, കെ.ശ്രീനിവാസന് , കണ്ണന് കണിയാരം, ആരോട രാമചന്ദ്രന്, പി.എം അരവിന്ദന് പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, തുടങ്ങിയവര്‍ സംസാരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications